HOME
DETAILS

പ്ലാസ്റ്റിക് മാലിന്യത്തിനും വിറകുപുരക്കും തീപിടിച്ചു

  
backup
April 02 2019 | 02:04 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d-4

ഫറോക്ക്: ഐ.ഒ.സി ഡിപ്പോയ്ക്കു സമീപം പാതയോരത്തെ കെട്ടിടത്തിനരികില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും തീ പടര്‍ന്ന് സമീപത്തെ ചായക്കട കത്തി നശിച്ചു. പുറ്റെക്കാട് കാക്കൂല്‍ ഹംസയുടെ ചായക്കടയാണ് കത്തി നശിച്ചത്. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഐ.ഒ.സി ഡിപ്പോയില്‍ ലോറി പാര്‍ക്കിങ് ഗ്രൗണ്ടിനോടു ചേര്‍ന്നായിരുന്നു അഗ്നിബാധ. സമീപത്തെ സ്ഥാപനത്തിലുളളവര്‍ കടയ്ക്കു സമീപം കൊണ്ടിട്ട പ്ലാസ്റ്റിക് കവറുകള്‍ക്കാണ് വൈകിട്ട് 4.30 ഓടെ തീപിടിച്ചത്. കാറ്റില്‍ ആളിക്കത്തിയ തീ ചായക്കടയുടെ മേല്‍ക്കൂരയിലേക്ക് പടരുകയായിരുന്നു. ജീവനക്കാര്‍ ഐ.ഒ.സി ഡിപ്പോയിലെ അഗ്നിരക്ഷാ സംവിധാനം ഉപയോഗിച്ചു തീ അണയ്ക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്നും സ്‌റ്റേഷന്‍ ഓഫിസര്‍ പി.വി വിശ്വാസിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമന സേന തീ അണക്കുകയായിരുന്നു.
ബേപ്പൂര്‍: ആര്‍.എം ഹോസ്പിറ്റലിന് എതിര്‍വശത്ത് താമസിക്കുന്ന എ.ഗോപാലന്റെ വീട്ടിലെ വിറകു പുരയക്ക് തീപിടിച്ചു. ഇന്നലെ രാത്രി 9.15 ഓടെയാണ് സംഭവം. വീട്ടുകാരെല്ലാം ടൂര്‍ പോയതിനാല്‍ ഗോപാലന്‍ വീട്ടില്‍ തനിച്ചായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരോടൊപ്പം വീട്ടിലെ പമ്പ് ഉപയോഗിച്ച് തീയണക്കുകയായിരുന്നു. മീഞ്ചന്ത ഫയര്‍ സറ്റേഷനില്‍ നിന്നും ലീഡിംങ്ങ് ഫയര്‍മാന്‍ സി. മുകുന്ദന്റെ നേതൃത്വത്തില്‍ ഒരു യൂനിറ്റും സംഭവസ്ഥലത്തെത്തിയിരുന്നു. 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago