സുല്‍ത്താന്‍ ബത്തേരിയില്‍ ഭരണം മാറുമോ?
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം ജില്ലയില്‍ കോണ്‍ഗ്രസ് എമ്മിന് മേല്‍ സമ്മര്‍ദമേറുന്നു.
സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെയുള്ള ചെയര്മാന് സ്ഥാനം രാജിവെക്കണമെന്നാണ് സംസ്ഥാന യു.ഡി.എഫ് നേതാക്കളുടെ ആവശ്യം. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് എം. വയനാട്ടില്‍ യു.ഡി.എഫിന് പുറത്താണ്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കോണ്‍ഗ്രസ് എം. എല്‍.ഡി.എഫിനെ പിന്തുണച്ചതോട് കൂടിയാണ് യു.ഡി.എഫും കേരളാ കോണ്‍ഗ്രസും തമ്മില്‍ വേര്‍പിരിഞ്ഞത്. നിലവില്‍ എല്‍.ഡി.എഫിന്റെ പിന്തുണയില്‍ കേരളാ കോണ്‍ഗ്രസ് അംഗമാണ് നഗരസഭയില്‍ ചെയര്മാന് സ്ഥാനം വഹിക്കുന്നത്.
ഇതിനിടെയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ബത്തേരിയിലെ ചെയര്മാന് സ്ഥാനം രാജിവെക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം കോട്ടയത്ത് ഇതിന്റെ തിരിച്ചടിയുണ്ടാവുമെന്നും ചില മുന്നറിയിപ്പുകള്‍ ഉയരുന്നുണ്ട്.
ഇതിനെ തുടര്‍ന്ന യു.ഡി.എഫ് സംസ്ഥാന നേതൃത്വം തിങ്കളാഴ്ച കോണ്‍ഗ്രസ് എം. ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയുമായി നിരന്തരം ഫോണില്‍ ബന്ധപെട്ടിരുന്നു.
ഇതിന്റെ ഭാഗമായി ഇന്നലെ കോണ്‍ഗ്രസ് എം. അടിയിന്തര ജില്ലാ നേതൃത്വയോഗം ചേരുകയും ചെയ്തു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കുവേണ്ടി പ്രചാരണം നടത്തും, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി യു.ഡി.എഫുമായി ഒന്നിച്ചു പോവുമെന്നും, സുല്‍ത്താന്‍ ബത്തേരിയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ പറഞ്ഞു. ഇതോടെ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിത്വം നഗസഭ ഭരണത്തെയും സ്വാധീനിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."