ബെന്നി ബഹനാനും ഹൈബിയും പത്രിക സമര്‍പ്പിച്ചു
കാക്കനാട്: ചാലക്കുടി,എറണാകുളം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികളായ ബെന്നി ബഹനാനും ഹൈബി ഈഡനും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ പതിനൊന്നരയോടെ ബന്നി ബഹനാനും പന്ത്രണ്ടരയോടെ ഹൈബി ഈഡനും മുഖ്യ വരണാധികാരിയ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ലക്ക് മുമ്പാകെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. രാവിലെ പിതാവ് ജോര്‍ജ്ജ് ഈഡന്റെയും മാതാവിന്റെയും കല്ലറയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് പ്രാര്‍ഥിച്ച ശേഷമാണ് ഹൈബി ഈഡന് പത്രിക സമര്‍പ്പണത്തിനായി കാക്കനാടേക്ക് തിരിച്ചത്.കാക്കനാട് ഇന്ദിരാ ഭവനിലെത്തിയ ബെന്നിയും ഹൈബിയും അവിടെ നിന്നും മുന്നണി പ്രവര്‍ത്തകരും നേതാക്കളോടൊപ്പം പ്രകടനമായി കലക്ടറേറ്റ് കവാടത്തിന് മുന്നില്‍ എത്തിയ ശേഷം പ്രധാന നേതാക്കളുമായി പത്രിക സമര്‍പ്പിക്കുകയായിരുന്നു.രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
വി.ഡി സതീശന് എം.എല്‍.എ, ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ എന്നിവര്‍ ഓരോ പത്രികയിലെയും നാമനിര്‍ദേശകരായി.ബെന്നിക്കൊപ്പം വരണാധികാരിയായ കലക്ടറുടെ ചേമ്പറില്‍ പി.ജെ.ജോയി, ടി.യു രാധാകൃഷ്ണന്, ലീഗ് നേതാവ് എന്‍.വി.സി അഹമ്മദാജി, കേരള കോണ്‍ഗ്രസ് എം നേതാവ് ബാബു ജോസഫ് എന്നിവരുമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി.ജെ.വിനോദ്, എം.എല്‍.എമാരായ റോജി എം. ജോണ്‍, അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി, അന്‍വര്‍ സാദത്ത്, വി.ഡി സതീശന്, വി.കെ ഇബ്രാഹിം കുഞ്ഞ്, മേയര്‍ സൗമിനി ജയിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, കോണ്‍ഗ്രസ് തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ്പല്ലച്ചി, സേവ്യര്‍ തായങ്കരി, മുഹമ്മദ് റിയാസ്, ടി.എം സക്കീര്‍ ഹുസൈന് എന്നിവരും സ്ഥാനാര്‍ഥികളോടൊപ്പം സന്നിഹിതരായിരുന്നു. ഹൈബി ഈഡന്റെ ഭാര്യ അന്നയും പത്രികാസമര്‍പ്പണത്തിന് എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."