HOME
DETAILS
MAL
സ്‌കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം
backup
April 21 2017 | 18:04 PM
ആലത്തൂര്‍: ഗവ.മാപ്പിള എല്‍.പി.സ്‌കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടാവുന്നു. നാല് ക്ലാസ് മുറികളോട് കൂടിയ കെട്ടിടമാണ് എം.പി ബിജു ഇന്ന് 9.30ന് ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂര്‍ എം.എല്‍.എ കെ.ഡി പ്രസേനന്‍ അധ്യക്ഷനാവും.
104 വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ നടത്തി വരുന്ന ഈ സ്‌കൂളിന് വാടക കെട്ടിടത്തില്‍ നിന്നും മോചനമാകുകയാണ്. പള്ളി വക കെട്ടിടത്തില്‍ വാടകക്കാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ച് വരുന്നത്. 30 സെന്റ് സ്ഥലം ആലത്തൂര്‍ എ മുഹമ്മദാലി സൗജന്യമായി സര്‍ക്കാറിന് നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചത്.
എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം തുക കൊണ്ടാണ് നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."