ഏതെങ്കിലും ഒരു ഹിന്ദു ഭീകരനെ കാണിക്കാന്‍ കഴിയുമോയെന്നു മോദി; ഗോഡ്‌സെ ഹിന്ദുവല്ലേയെന്ന് ടെലഗ്രാഫ് പത്രം, ഒരിക്കലൂടെ കിടിലന്‍ പേജൊരുക്കി ടെലഗ്രാഫ്
ന്യൂഡല്‍ഹി: ഗംഭീര തലക്കെട്ടുകളിലൂടെ പേജുകള്‍ ഒഒരുക്കുന്നതിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കൊല്‍ക്കത്ത ആസ്ഥാനമായ ടെലഗ്രാഫ് ദിനപത്രത്തിന്റെ ഇന്നത്തെ ഒന്നാം പേജും സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. ഇന്നലെ മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ്സിനെ ലക്ഷ്യംവച്ചു നടത്തിയ വര്‍ഗീയപരാമര്‍ശങ്ങളുള്ള പ്രസംഗമാണ് ടെലഗ്രാഫിന്റെ ഇന്നത്തെ പ്രധാന വാര്‍ത്ത. 49.6 ശതമാനം ഹിന്ദു ജനസംഖ്യയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നീക്കത്തെ വിമര്‍ശിച്ച മോദി, ഹിന്ദുഭൂരിപക്ഷമണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഓടിയൊളിക്കുകയാണെന്നു കുറ്റപ്പെടുത്തി.
ഹിന്ദുക്കളെ ഭയക്കുന്നതുകൊണ്ടാണ് ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകുന്നത്. കോണ്‍ഗ്രസ് ഹിന്ദുക്കളെ അപമാനിച്ചു. ഹിന്ദുത്വതീവ്രവാദം എന്ന വാദം കോണ്‍ഗ്രസ് ആണ് ഇന്ത്യയില്‍ കൊണ്ടുവന്നത്. അപമാനിതരായ ഹിന്ദു സമൂഹം സമാധാനപ്രിയരും ലോകത്തെ ഒരു കുടുംബമായി കാണുന്നവരുമാണ്. ഹിന്ദുതീവ്രവദത്തിന് തെളിവായി ഉയര്‍ത്തിക്കാട്ടാന്‍ ഏതെങ്കിലും ഒരു സംഭവം ഉണ്ടോ? സമാധാന പ്രേമികളായ ഹിന്ദുക്കളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പാഠംപഠിപ്പിക്കാന്‍ ഹിന്ദുക്കള്‍ തീരുമാനിച്ചു. നിങ്ങള്‍ കോണ്‍ഗ്രസ്സിന് മാപ്പുകൊടുക്കുമോ?- എന്നായിരുന്നു മോദിയുടെ പ്രസംഗം.
ഇതില്‍ ഹിന്ദുക്കളില്‍ ഭീകരപ്രവര്‍ത്തനംചെയ്ത ആളെ കാണിച്ചുതരാന്‍ കഴിയുമോയെന്ന മോദിയുടെ പ്രസംഗത്തിലെ ഭാഗം ഹൈലൈറ്റ് ചെയ്ത ടെലഗ്രാഫ് പത്രം, ഹിന്ദുമഹാസഭാ- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാടി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരമായ ഹത്യനടത്തിയത് ഹിന്ദുക്കള്‍ ആണെന്നും സൂചിപ്പിച്ചു. ഒപ്പം ഗാന്ധിവധത്തില്‍ തൂക്കിലേറ്റപ്പെട്ട ഗോഡ്‌സെയുടെ ചിത്രവും പത്രം നല്‍കി. പ്രസംഗത്തില്‍ 13 തവണയാണ് 'ഹിന്ദു' എന്ന പദം നരേന്ദ്രമോദി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതെന്നും പത്രം ചൂണ്ടിക്കാട്ടി. 1982 മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന ടെലഗ്രാഫ് ഇന്ത്യയില്‍ വായനക്കാരുടെ എണ്ണത്തില്‍ അഞ്ചാംസ്ഥാനത്തുള്ള പത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."