HOME
DETAILS
MAL
തരംഗം സൃഷ്ടിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്റെ റോഡ് ഷോ
backup
April 02 2019 | 05:04 AM
പാലക്കാട്: ഇന്നലെ വൈകീട്ട് നാല് മണിയോടെ ശ്രീകൃഷ്ണപുരത്ത്‌നിന്ന് ആരംഭിച്ച റോഡ് ഷോ ലക്കിടി പേരൂരില്‍ സമാപിച്ചു. ശ്രീകൃഷ്ണപുരത്ത് നിന്ന് ആരംഭിച്ച് മംഗലാംകുന്ന്, അമ്പലപ്പാറ, ഒറ്റപ്പാലം ടൗണ്‍, ലക്കിടി എന്നിവടങ്ങളിലൂടെ പര്യടനം നടത്തി. നൂറു കണക്കിലേറെ ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടി നടത്തിയ റോഡ് ഷോ ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ തരംഗമുണ്ടാക്കി.
തുറന്ന വാഹനത്തില്‍ സഞ്ചരിച്ച സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന്‍ വഴിയരികില്‍ കാത്തുനിന്ന വോട്ടര്‍മാരോട് വോട്ട് അഭ്യര്‍ഥിച്ചു. നിരവധി സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥിക്ക് സ്വീകരണം നല്‍കി. യു.ഡി.വൈ.എസ്.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലിയും സ്ഥാനാര്‍ഥിയുടെ പര്യടനവും പ്രവര്‍ത്തകര്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും വലിയ ആവേശമാണുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."