HOME
DETAILS
MAL
'ട്രൂനാറ്റ് കിറ്റ് അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാനുള്ള സാധനമല്ല': മുഖ്യമന്ത്രിയെ പരിഹസിച്ച് വി.മുരളീധരന്
backup
June 25 2020 | 12:06 PM
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷനില്‍ കേരളത്തിനായി പ്രത്യേക മാനദണ്ഡം വയ്ക്കാനാകില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്.
ലോകത്തെവിടെയെങ്കിലും രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ മാത്രമാണോ രോഗവാഹകര്‍. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും
എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ട്രൂനാറ്റ് പരിശോധനയെ കുറിച്ച് അടിസ്ഥാന വിവരമില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ട്രൂനാറ്റ് ഉപ്പേരിയും അച്ചാറും പോലെ കൊടുത്തുവിടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."