കൊവിഡ് ചികിത്സയ്ക്കായി മൂന്ന് പ്ലാനുകള്‍: വിശദീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗികളുടെ എണ്ണത്തിനനുസരിച്ച് ചികിത്സാ സംവിധാനം ഒരുക്കുന്നതിനായി എ,ബി,സി എന്നിങ്ങനെ മൂന്ന് പ്ലാനുകള്‍ തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ ചികിത്സ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'പ്ലാന്‍ എ പ്രകാരം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി 14 ജില്ലകളിലായി 29 കൊവിഡ് ആശുപത്രികളും അവയോട് ചേര്‍ന്ന് 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യവും ഉപയോഗിക്കും. ഇത്തരത്തിലുള്ള 29 ആശുപത്രികളില്‍ കൊവിഡ് ചികിത്സയ്ക്കുമാത്രമായി 8537 കിടക്കകള്‍, 872 ഐസിയു കിടക്കകള്‍, 482 വെന്റിലേറ്ററുകളും നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്.
രോഗികള്‍ കൂടുന്ന മുറക്ക് തിരഞ്ഞൈടുപ്പക്കപ്പെട്ട കൂടുതല്‍ ആശുപത്രികളിലെ കിടക്കകള്‍ ഉപയോഗിക്കും. രണ്ടാം നിര ആശുപത്രികളും സജ്ജമാക്കും.നിലവില്‍ സജ്ജീകരിച്ച 29 കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലെ 3180 കിടക്കകളില്‍ 479 രോഗികള്‍ ചികിത്സയിലുണ്ട്. ഇത്തരത്തില്‍ പ്ലാന്‍ എയും പ്ലാന്‍ ബിയും പ്ലാന്‍ സിയും നടപ്പാക്കുന്നതോടെ 171 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്റുകളിലായി 15,975 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വരും ദിവസങ്ങളിലായി കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ആന്റി ബോഡി ടെസ്റ്റുകള്‍ ചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."