റഫറിയെ തല്ലിയ സംഭവം: നടപടി പിന്‍വലിച്ചു
കണ്ണൂര്‍: ഫുട്ബോള്‍ കളിക്കിടെ റഫറിയെ തല്ലിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ.വി ധനേഷിനെതിരേ കൈക്കൊണ്ട അച്ചടക്ക നടപടി കേരള ഫുട്ബോള്‍ അസോസിയേഷന് പിന്‍വലിച്ചു. ഒരാഴ്ച മുമ്പ് പുതുതായി ചുമതലയേറ്റെടുത്ത കാനന്നൂര്‍ ഡിസ്ട്രിക്ട് ഫുട്ബോള്‍ അസോസിയേഷന് ഭാരവാഹികള്‍ യോഗം ചേര്‍ന്ന് ധനേഷിനെതിരായ അച്ചടക്ക നടപടി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കെ.എഫ്.എയുടെ തീരുമാനം. കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ പ്രധാന റഫറി യാസിറിനെ തല്ലിയതിനാണ് ധനേഷിന് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കണ്ണൂര്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ട്രസ്റ്റും ബ്രദേഴ്സ് ക്ലബും തമ്മില്‍ നടന്ന മത്സരത്തിനിടെ 2012ലാണ് റഫറി കൈയേറ്റത്തിനിരയായത്. ബ്രദേഴ്സ് ക്ലബ് ലീഡ് ചെയ്തപ്പോള്‍ ഫൗള്‍ വിളിച്ച റഫറിയെ തല്ലിയെന്നായിരുന്നു പരാതി. ഇതേതുടര്‍ന്നാണ് ധനേഷിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."