ദുരന്ത ലഘൂകരണ ശില്‍പശാല: 27നകം അപേക്ഷിക്കണം
കോട്ടയം: കാലാവസ്ഥ വ്യതിയാനവും ദുരന്ത ലഘൂകരണവും എന്ന വിഷയത്തില്‍ കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം സംഘടിപ്പിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സന്നദ്ധ സംഘടനകള്‍ 27 നകം അപേക്ഷിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.
വിദ്യാലയങ്ങളില്‍ രൂപീകരിച്ചിട്ടുളള പരിസ്ഥിതി ക്ലബുകള്‍, സയന്‍സ് ക്ലബുകള്‍ നാഷണല്‍ സര്‍വീസ് സ്‌കീം തുടങ്ങിയവയുടെ സംഘാടകരായി പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും പരിസ്ഥിതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍ക്കും പങ്കെടുക്കാം.
സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തന മേഖല, ഉദ്ദേശ ലക്ഷ്യങ്ങള്‍, പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്ന പ്രതിനിധികളുടെ പേര്, വിലാസം എന്നിവ അപേക്ഷയിലുണ്ടാകണം. അധ്യാപകര്‍ പ്രധാന അദ്ധ്യാപകന്റെ സമ്മതപത്രത്തോടുകൂടിയുളള അപേക്ഷ ഏപ്രില്‍ 29നകം നല്‍കണം. അപേക്ഷകള്‍ ഡയറക്ടര്‍, കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം, മുട്ടമ്പലം പി.ഒ, കോട്ടയം എന്ന വിലാസത്തിലോ ശരരസെലൃമഹമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വിലാസത്തിലോ അയയ്ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."