HOME
DETAILS
MAL
ആര്.എസ്.പി (ബോള്‍ഷെവിക്) യു.ഡി.എഫിനെ പിന്തുണയ്ക്കും
backup
April 02 2019 | 09:04 AM
കൊല്ലം: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനെ ആര്.എസ്.പി (ബോള്‍ഷെവിക് ) പിന്തുണയ്ക്കുമെന്ന് സംസ്ഥാന സെക്രട്ടറി പ്രൊഫ. എ.വി താമരാക്ഷന്‍. കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധിയുടെ വരവോടെ കൂടുതല്‍ കരുത്തുറ്റ പ്രവര്‍ത്തന മികവില്‍ യു.ഡി.എഫ് സമ്പൂര്‍ണ വിജയം നേടും. കേരളത്തിലും ദേശീയ തലത്തിലും മഹത്തായ സംഭാവന നല്കിയ പാര്‍ട്ടിയായ ആര്.എസ്.പിയെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി പാര്‍ട്ടി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എന്‍ മോഹന്‍ രാജ് അധ്യക്ഷനായി. സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രമോദ് ഒറ്റക്കണ്ടം, കെ.ജെ ദിവാകരന്, കൃഷ്ണപിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."