എ.സി റോഡിലെ കുഴിയെണ്ണി മന്ത്രി; എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സസ്‌പെന്റ് ചെയ്തു
ആലപ്പുഴ: എ.സി റോഡിലൂടെ സഞ്ചരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കണ്ടത്തിയത് 2200 കുഴികള്‍.റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വീഴ്ച വരുത്തിയ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനിതകുമാരിയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഇന്നലെ ചെങ്ങന്നൂര്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന് ആലപ്പുഴയില്‍ നിന്നും ചങ്ങനാശേരി റോഡിലൂടെ ഉച്ചയ്ക്ക് 12 നും ഒരു മണിക്കുമിടയില്‍ പോകുന്നവഴിക്കാണ് 2200 ഓളം കുഴികള്‍ ഉണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടത്. അതി്െന്റ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ റോഡ് ഓവര്‍ലേ ചെയ്തത്. കടുത്ത അഴിമതിയാണ് ഈ പ്രവൃത്തിയില്‍ നടന്നിട്ടുള്ളത്. 2016 ലും 2017 ലും മന്ത്രി തന്നെ നേരിട്ട് നിര്‍ദ്ദേശം നല്‍കിയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇത്തവണ ഈ മാസം തന്നെ പലതവണ പറഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തതിനാലാണ് നടപടി സ്വീകരിച്ചത്.
അറ്റകുറ്റപ്പണിയുടെ കാര്യത്തിനായി മന്ത്രിയുടെ ഓഫീസില്‍ നിന്നും പലതവണ ഫോണ്‍ വിളിച്ചെങ്കിലും ഫോണ്‍ എടുക്കുവാനോ തിരിച്ചുവിളിക്കുവാനോ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തയ്യാറായിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അവസാന കാലത്തെ അഴിമതിയുടെ അവശിഷ്ടമാണ് ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഈ പ്രവര്‍ത്തിയെന്നും മന്ത്രി ആരോപിച്ചു. അതോടൊപ്പം അറ്റക്കുറ്റപ്പണി നടത്തുന്നതില്‍ വീഴ്ചവരുത്തിയ സൂപ്രണ്ടിങ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവരോട് വിശദീകരണം ആവശ്യപ്പെടുവാനും നിര്‍ദേശിച്ചു. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."