മെയ് ഒന്ന് മുതല്‍ റേഷന്‍കടകള്‍ അടച്ചിടും
തൃശൂര്‍: പൊതുവിതരണ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മെയ് ഒന്ന് മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും.
റേഷന്‍ വ്യാപാരികള്‍ക്ക് മതിയായ വേതനം അനുവദിക്കുക, റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവില്‍ എത്തിച്ചുനല്കുക, സൗജന്യ റേഷന്‍ വിതരണം ചെയ്തതിന് ലഭിക്കാനുള്ള കമ്മിഷന് കുടിശിക ഉടന്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗതയില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നതെന്ന് ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി സെബാസ്റ്റ്യന്‍ ചൂണ്ടല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സൂചനാ സമരത്തിന്റെ ഭാഗമായി 24ന് റേഷന്‍ കടകള്‍ അടച്ചിട്ട് കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ കൂട്ടധര്‍ണ നടത്തും. മെയ് മാസത്തെ റേഷന്‍ വിതരണത്തിനുള്ള സ്റ്റോക്ക് എടുക്കല്‍ നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."