മെയ് ആദ്യത്തില്‍ തന്നെ ചൈന വന്‍തോതില്‍ സൈനിക നീക്കം നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി സംബന്ധിച്ച് നീതീകരിക്കാനാവാത്ത അവകാശവാദമാണ് ചൈനയുടേതെന്ന് വിദേശകാര്യമന്ത്രാലയം. മെയ് ആദ്യത്തില്‍ തന്നെ ചൈന മേഖലയില്‍ വന്‍തോതിലുള്ള സൈനിക നീക്കം നടത്തിയെന്നും ഇത് ഇരുരാജ്യങ്ങളും അംഗീകരിച്ച കരാറുകള്‍ക്ക് വിരുദ്ധമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി ചൈനയാണെന്നും വിദേശകാര്യമന്ത്രാലയം ആരോപിച്ചു. മേഖലയില്‍ ഇരു രാജ്യങ്ങളും വന്‍തോതില്‍ സൈനിക സന്നാഹം സജ്ജീകരിച്ചിട്ടുണ്ട്. യഥാര്‍ഥ നിയന്ത്രണ രേഖയിലെ സഹചര്യം മാറ്റാന്‍ ഇന്ത്യ ശ്രമിച്ചിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. അതേസമയം, ഗാല്‍വാന്‍ താഴ്വരയിലെ ചില ഭാഗങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം ഉള്‍ഭാഗത്തേക്ക് പിന്‍വാങ്ങിയതായി റിപോര്‍ട്ടുണ്ട്. ജൂണ്‍ 22ന് നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ചൈനീസ് സൈന്യം പിന്വാങ്ങിയിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."