HOME
DETAILS

ഏകസിവില്‍കോഡ്: കേന്ദ്രത്തിനു വീണ്ടുവിചാരം!

  
backup
July 15 2016 | 03:07 AM

%e0%b4%8f%e0%b4%95%e0%b4%b8%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4


രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞ ഏകസിവില്‍കോഡ് വിഷയത്തില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ വീണ്ടുവിചാരത്തോടെ പിന്മാറുന്നുവെന്നതു നല്ലകാര്യമാണ്. രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനുപകരം വിവാദവിഷയങ്ങള്‍ കുത്തിപ്പൊക്കി രാജ്യത്തെ ഇരുണ്ടയുഗത്തിലേയ്ക്കു നയിക്കുന്നതില്‍ വ്യാപൃതരായിരുന്നു കേന്ദ്രസര്‍ക്കാര്‍.
ഇത്തരം ചിന്തകളും പ്രവര്‍ത്തനങ്ങളും രാജ്യത്തെ പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ. ഭരണഘടന അനുശാസിക്കുംവിധം മതേതരത്വവും ജനാധിപത്യവും പരിപാലിക്കാന്‍ ബാധ്യസ്ഥമാണു ഭരണകൂടം. ബി.ജെ.പി സര്‍ക്കാര്‍ അതിന് അപവാദമാവുകയായിരുന്നു. വിവാദവിഷയങ്ങള്‍ കുത്തിപ്പൊക്കി രാജ്യത്ത് അന്ത:ഛിദ്രത വളര്‍ത്താന്‍ സര്‍ക്കാര്‍തന്നെ ശ്രമിക്കുന്നുവെന്നതു വിരോധാഭാസമാണ്.


ഏകസിവില്‍കോഡ് നടപ്പാക്കുന്നതില്‍ ധൃതികാണിക്കില്ലെന്നു കഴിഞ്ഞദിവസം കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതില്‍നിന്നു മനസിലാകുന്നത്, ഏകസിവില്‍കോഡ് തന്ത്രം വേണ്ടത്ര ഫലിക്കുന്നില്ലെന്നോ സര്‍ക്കാര്‍ വീണ്ടുവിചാരത്തിനു തയാറാകുന്നുവെന്നോ ആണ്. രണ്ടായാലും യു.പി നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് ഈ വൈകാരികപ്രശ്‌നം ബി.ജെ.പി എടുത്തിട്ടതും ഇപ്പോള്‍ പിന്‍വലിഞ്ഞതും.


അടുത്തവര്‍ഷമാദ്യം നടക്കാനിരിക്കുന്ന യു.പി നിയമസഭാതെരഞ്ഞെടുപ്പില്‍ ഏകസിവില്‍കോഡ് മുഖ്യഅജന്‍ഡയാക്കണമെന്ന ആര്‍.എസ്.എസ് നിര്‍ദേശം നടപ്പിലാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 14ന് അലഹബാദില്‍ച്ചേര്‍ന്ന ബി.ജെ.പി ദേശീയനിര്‍വാഹകസമിതി യു.പി തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെങ്ങനെയെന്നു വിശദമായി ചര്‍ച്ചചെയ്തതാണ്. ബി.ജെ.പിക്ക് ഈ തെരഞ്ഞെടുപ്പു ജീവന്മരണപ്പോരാട്ടമാണ്. കാരണം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട ചരിത്രമാണവര്‍ക്കുള്ളത്.


ഡല്‍ഹി നിമയസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുകയും ആംആദ്മി പാര്‍ട്ടി വിജയിക്കുകയും ചെയ്തത് ബി.ജെ.പിയെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. രാഷ്ട്രീയനിരീക്ഷകരെപ്പോലും വിസ്മയിപ്പിച്ചതായിരുന്നു ഈ പരാജയം. തുടര്‍ന്നുനടന്ന ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലും ഗുജറാത്തില്‍നടന്ന ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബി.ജെ.പിക്കുണ്ടായ പരാജയങ്ങള്‍ ഹിന്ദുത്വ അജന്‍ഡയില്‍നിന്ന് അകന്നതുകൊണ്ടാണെന്ന നിഗമനത്തിലാണ് അവര്‍ എത്തിയത്. അലഹബാദില്‍ച്ചേര്‍ന്ന ദേശീയ പ്രവര്‍ത്തകസമിതി യു.പി തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.


ഇതിന്റെയടിസ്ഥാനത്തിലാണ് ദാദ്രിസംഭവം ബി.ജെ.പി വീണ്ടും പൊടിതട്ടിയെടുത്തത്. സംഘ്പരിവാറിനാല്‍ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് ആട്ടിറച്ചിയായിരുന്നില്ലെന്നും പശുവിറച്ചി തന്നെയായിരുന്നുവെന്നും മഥുര ഫോറന്‍സിക് ലാബില്‍നിന്ന് അത്തരമൊരു പരിശോധനാഫലം ലഭിച്ചിട്ടുണ്ടെന്നുമുള്ള കുപ്രചാരണങ്ങള്‍ ബി.ജെ.പി യു.പിയിലുടനീളം അഴിച്ചുവിട്ടു. മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരേ കേസെടുക്കണമെന്നും നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് അഖ്‌ലാഖിനെ തല്ലിക്കൊന്ന കേസിലെ ഒന്നാംപ്രതി വിശാല്‍ റാണയുടെ അച്ഛനും ബി.ജെ.പി നേതാവുമായ സഞ്ജയ് റാണയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ പ്രക്ഷോഭം നടത്തിയെങ്കിലും ജനങ്ങളില്‍നിന്നും കാര്യമായ പ്രതികരണങ്ങള്‍ ലഭിക്കാതായപ്പോള്‍ പിന്‍വാങ്ങി.


തുടര്‍ന്ന് യു.പിയിലെ കൈനാരിഗ്രാമത്തില്‍നിന്നു മുസ്‌ലിംകളുടെ ഭീഷണിയെത്തുടര്‍ന്ന് ഹിന്ദുക്കള്‍ ഒഴിഞ്ഞുപോകുന്നുവെന്ന പ്രചാരണം ബി.ജെ.പി എം.പി ഹുക്കുംസിംഗിന്റെ നേതൃത്വത്തില്‍ നടത്തി. 2014 ല്‍ മുസാഫര്‍നഗറില്‍ ലൗജിഹാദ് എന്ന വ്യാജപ്രചാരണം നടത്തി കലാപത്തിനു കളമൊരുക്കിയ ബി.ജെ.പി നേതാവാണ് ഹുക്കുംസിംഗ്. യു.പി സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് ഉടനെ അന്വേഷണം നടത്തിയെങ്കിലും വാര്‍ത്ത വ്യാജമാണെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് അവിടെയും ബി.ജെ.പി പ്രചാരണയുദ്ധത്തില്‍ പരാജയപ്പെടുകയായിരുന്നു.
രണ്ട് അജന്‍ഡകളും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഏകസിവില്‍കോഡ് വിഷയം പുറത്തെടുത്തത്. ഏകസിവില്‍കോഡ് ഒരിക്കലും നടപ്പാകാന്‍ പോകുന്നില്ലെന്നു മറ്റാരെക്കാളും ബി.ജെ.പിക്കുതന്നെ അറിയാവുന്ന വസ്തുതയാണ്. യു.പി തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജന്‍ഡ ഉയര്‍ത്തിപ്പിടിക്കുകയെന്ന ദേശീയ എക്‌സിക്യൂട്ടിവിന്റെ തീരുമാനം നടപ്പിലാക്കുകയായിരുന്നു ഇതുവഴി. കറേദിവസങ്ങളില്‍ ഈ വിഷയം പുകഞ്ഞുവെങ്കിലും ഏകസിവില്‍കോഡ് വാദവും കെട്ടടങ്ങി.
നാനാജാതി മതസ്തരും വര്‍ഗങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന, നാനാത്വത്തില്‍ വൈവിധ്യഭംഗിയാസ്വദിക്കുന്ന ഒരു ബഹുസ്വര സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുവാന്‍ പറ്റുന്നതല്ല ഏകസിവില്‍കോഡ്. ഭരണഘടന അതനുവദിക്കുന്നുമില്ല. ഭരണഘടനയുടെ 44-ാം വകുപ്പില്‍ നിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഏകീകൃത സിവില്‍കോഡ് എന്നതു ശരിയാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യക്തിനിയമങ്ങള്‍ക്കു പകരം ഏകീകൃത വ്യക്തിനിയമം വേണമെന്നാണ് ഈ വ്യവസ്ഥയെങ്കിലും ഇത് സ്‌റ്റേറ്റ് പോളിസിയിലെ നിര്‍ദേശകതത്വങ്ങള്‍ക്കനുസൃതമായിരിക്കണമെന്നാണ് അനുശാസിക്കുന്നത്.


ഒരു ബഹുസ്വരസമൂഹത്തില്‍ ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കല്‍ ഒരിക്കലും നടക്കുകയില്ലെന്നു ഭരണഘടനാശില്‍പ്പികള്‍ക്കുതന്നെ ബോധ്യംവന്നതിനാലാണ് ഇത്തരമൊരുവകുപ്പു ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. അതിനാല്‍ത്തന്നെ സര്‍ക്കാറും കോടതികളും വിചാരിച്ചാല്‍പ്പോലും ഏകസിവില്‍കോഡ് നടപ്പാക്കാന്‍ കഴിയില്ല. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കില്ല കേന്ദ്രസര്‍ക്കാരിന്റെ മനംമാറ്റത്തിനു കാരണം

.
യു.പി തെരഞ്ഞെടുപ്പില്‍ ഈ വിഷയം തിരിച്ചടിക്കാനുള്ള സാധ്യതയേറെയാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണു പിന്‍മാറുന്നത്. യു.പിയില്‍ മുലായംസിംഗ് യാദവും ബി.എസ്.പി നേതാവ് മായാവതിയും ഒന്നിച്ചുനിന്നു തെരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ ബി.ജെ.പി യു.പിയില്‍ നിലംതൊടില്ല. ആ നിലക്കുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ യു.പിയില്‍ സജീവമായിക്കൊണ്ടിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഏകസിവില്‍കോഡ് തിരിച്ചടിയാകുമെന്നു ബി.ജെ.പി ഭയപ്പെടുന്നുണ്ട്. ഇതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഏകസിവില്‍കോഡില്‍നിന്നു പിന്‍മാറുന്നത്.


ദാദ്രിക്കു പിന്നാലെ കൈനാരിയും ഏകസിവില്‍കോഡും ചീറ്റിപ്പോയിരിക്കുകയാണ്. എന്നാലും ബി.ജെ.പിയും സംഘ്പരിവാറും അടങ്ങിയിരിക്കുകയില്ല. അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണ മുദ്രാവാക്യമായിരിക്കും അടുത്തതായി ബി.ജെ.പി പുറത്തെടുക്കുക. ജനങ്ങളെ വര്‍ഗീയമായി വിഘടിപ്പിച്ച് ജാതീയമായും മതപരമായും ശത്രുക്കളാക്കി അതില്‍ നിന്നും വോട്ടുബാങ്ക് വര്‍ധിപ്പിച്ച് അധികാരത്തില്‍ തുടരുക എന്നതിനപ്പുറം മറ്റൊരു വികസനപദ്ധതിയുമില്ലാതെ ബി.ജെ.പിക്ക് എത്രകാലംപിടിച്ചുനില്‍ക്കാനാകും?

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  15 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  23 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  36 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago