കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'
ഒട്ടാവ: ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി കാനഡയെ നയിക്കാനെത്തുന്നത് മാര്‍ക്ക് കാര്‍നി. ലിബറല്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കാനഡയുടെ 24ാം പ്രധാനമന്ത്രിയായാണ് സ്ഥാനമേല്‍ക്കുന്നത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍നിയുടെ വിജയം.
ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനം പേരും കാര്‍നിയെ ആണ് പിന്തുണച്ചത്. 131,674 വോട്ടുകള്‍ നേടി. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്തിടത്തു നിന്നാണ് ഈ 59കാരന്‍ പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. നേരത്തെ അദ്ദേഹം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റേയും ബാങ്ക് ഓഫ് കാനഡയുടേയും ഗവര്‍ണറായിരുന്നു. ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്‌റയാണു കാര്‍നിയുടെ വിജയം പ്രഖ്യാപിച്ചത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാന്‍ പറ്റിയ മികച്ച രാഷ്ട്രീയക്കാരനായാണു കാര്‍നിയെ കാനഡക്കാര്‍ കാണുന്നത്. ട്രംപിനെതിരെ ശക്തമായ വിമര്‍ശങ്ങള്‍ ഉന്നയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കന്നിപ്രസംഗം.
കാനഡ ശക്തമാണെന്ന പ്രഖ്യാപിച്ച അദ്ദേഹം നമ്മുടെ സപദ് വ്യവസ്ഥ തകര്‍ക്കാന്‍ ആരോ സ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
'ആരോ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് നമുക്കറിയാവുന്ന പോലെ നമുക്ക് മേല്‍ അനാവശ്യ താരിഫ് ചുമത്തിയിരിക്കുന്നു. നാം നിര്‍മിച്ചതിന് മേല്‍, നാം വില്‍പന നടത്തുന്നതിന് മേല്‍, നാം കെട്ടിപ്പടുത്ത ജീവിതത്തിന് മേല്‍'
''വിശ്വസനീയ വ്യാപാര പങ്കാളികളുമായി ഉറച്ച ബന്ധത്തിനാണ് കാനഡ ആഗ്രഹിക്കുന്നത്. ട്രംപിന്റെ താരിഫ് ഭീഷണികളെ നാം കണക്കിലെടുക്കുന്നില്ല. അദ്ദേഹം വിജയിക്കാന്‍ നമ്മള്‍ അനുവദിക്കില്ല. സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനു കാനഡയുമായി യു.എസ് കൈകോര്‍ക്കണം' കാര്‍നി ചൂണ്ടിക്കാട്ടി. അതുവരെ തിരിച്ചടികള്‍ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അവന്‍ കനേഡിയന്‍ കുടുംബങ്ങളെയും തൊഴിലാളികളെയും ബിസിനസുകളെയും ആക്രമിക്കുകയാണ്, നമുക്ക് അവനെ വിജയിക്കാന്‍ അനുവദിക്കാനാവില്ല, നമുക്ക് അഭിമാനിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരിയിലാണ് ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. പൊതുസമ്മതി ഇടിഞ്ഞതോടെയായിരുന്നു രാജി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."