ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2019ലെ സി.എ.എ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി നേതാവും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാമിനെതിരേ ഡല്‍ഹി കോടതി കുറ്റംചുമത്തി. ഷര്‍ജീല്‍ ഇമാമിനെക്കൂടാതെ കൂട്ടുപ്രതികളായ ആഷു ഖാന്‍, ചന്ദന്‍ കുമാര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ ഉള്‍പ്പെടെ 11 പേര്‍ക്കുമെതിരെയും ഡല്‍ഹി സാകേത് കോടതി കുറ്റം ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, കലാപം, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ പൊലിസ് ആരോപിച്ച ആയുധ നിയമപ്രകാരമുള്ള കുറ്റം കോടതി ചുമത്തിയില്ല. കേസ് പരിഗണിക്കുന്നതിനിടെ കടുത്ത പരാമര്‍ശങ്ങളാണ് ഷര്‍ജീല്‍ ഇമാമിനെതിരേ കോടതി നടത്തിയത്. ഷര്‍ജീല്‍ ഇമാമിനെ അക്രമത്തിന് പിന്നിലെ 'സൂത്രധാരന്‍' എന്നാണ് കോടതി വിശേഷിപ്പിച്ചത്.
അതേസമയം, സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജാമിഅ നഗര്‍ പ്രദേശത്തുണ്ടായ സംഘര്‍ഷ
വുമായി ബന്ധപ്പെടുത്തി കടുത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റ്‌ചെയ്ത ആക്ടിവിസ്റ്റ് ഷിഫാഉറഹ്മാനെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകളുടെ അഭാവംമൂലം ഡല്‍ഹി കോടതി ഷിഫാഉറഹ്മാനെ കുറ്റവിമുക്തനാക്കിയതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. മുഹമ്മദ് ആദില്‍, റുഹുല്‍ അമൂന്‍, മുഹമ്മദ് ജമാല്‍, മുഹമ്മദ് ഉമര്‍, മുഹമ്മദ് ഷാഹില്‍ എന്നിവരെയും ഇതോടൊപ്പം തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി.
ഷര്‍ജീല്‍ ഇമാം ഒരു സമുദായത്തെ പ്രകോപിപ്പിക്കുക മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. ഷര്‍ജീല്‍ ഇമാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ അസ്വസ്ഥതകള്‍ക്ക് കാരണമായിട്ടുണ്ട്. ഇമാമിന്റെ പ്രസംഗം വിദ്വേഷം ഉണര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഇത് നിയമവിരുദ്ധമായ ഒത്തുചേരലിനും അക്രമത്തിനും കാരണമായെന്നും കോടതി ചൂണ്ടിക്കാട്ടി.'
ബോംബെ ഐ.ഐ.ടിയില്‍നിന്ന് എം.ടെക് പൂര്‍ത്തിയാക്കി ജെ.എന്‍.യുവില്‍ ഗവേഷണം നടത്തുകയായിരുന്ന ബിഹാര്‍ സ്വദേശി ഷര്‍ജീലിനെ 2020 ജനുവരി 28നാണ് അറസ്റ്റ്‌ചെയ്തത്. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവെന്നാരോപിച്ച് ഷിഫാഉര്‍ റഹ്മാനെ 2020 ഏപ്രിലിലാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."