HOME
DETAILS

വാഹനമിടിച്ചിട്ട് മുങ്ങിയാൽ പിന്നാലെ പൊലിസെത്തും;  ഹിറ്റ് ആൻഡ് റൺ കേസുകളിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം

  
Laila
March 10 2025 | 02:03 AM

If you get hit by a car and drown the police will follow you

കോഴിക്കോട്: റോഡപകടങ്ങൾ വരുത്തി വാഹനം നിർത്താതെ പോകുന്നവരെ കണ്ടെത്താൻ പൊലിസ് അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശം. ഹിറ്റ് ആൻഡ് റൺ കേസുകളിൽ ലോക്കൽ പൊലിസ് സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ സഹിതം ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് അന്വേഷണം കുറ്റമറ്റ രീതിയിൽ സമയബന്ധിതമായി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങൾ മാത്രം ആശ്രയിക്കാതെ കൂടൂതൽ ശാസ്ത്രീയമായി അന്വേഷണം നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇൻഷുറസ് ക്ലെയിമുകൾ അടക്കം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.   പലപ്പോഴും വാഹനാപകട കേസുകൾ രജിസ്റ്റർ ചെയ്യുകയല്ലാതെ കാര്യക്ഷമമായ അന്വേഷണം ലോക്കൽ പൊലിസ് ഇത്തരം സംഭവങ്ങളിൽ നടത്താറില്ല. നിരവധി കേസുകളാണ് പ്രതിയെ കണ്ടെത്താനാകാതെ ഫയലിലുള്ളത്. ലോക്കൽ സ്‌റ്റേഷനുകളിലെ മറ്റു കേസുകളുടെ ബാഹുല്യവും അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ജോലി ഭാരവുമാണ് പ്രതിസന്ധിയായുള്ളത്.

അതേസമയം അപൂർവം ചില കേസുകളിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനും സാധിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹിറ്റ് ആൻഡ് റൺ കേസുകളിൽ ആറ് മാസത്തിനുള്ളിൽ ലോക്കൽ പൊലിസ് ഏതൊക്കെ രീതിയിൽ അന്വേഷണം നടത്തണമെന്ന് വ്യക്തമാക്കി ഡി.ജി.പി ഉത്തരവിറക്കിയത്. 

അപകടം നടന്ന സ്ഥലത്തുള്ള  (സീൻ ഓഫ് ക്രൈം -എസ്.ഒ.സി) എല്ലാ വ്യക്തികളെയും കണ്ടെത്തി വിവരങ്ങൾ ശേഖരിക്കണമെന്നാണ്  പ്രധാന നിർദേശം. എസ്.ഒ.സിക്ക് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ അതത് സ്ഥലത്തെ ലോക്കൽ പൊലിസ് പരിശോധിക്കണം. അപകടം വരുത്തിയ വാഹനം തിരിച്ചറിയാൻ സഹായിച്ചേക്കാവുന്ന വാഹന ഭാഗങ്ങൾ സംഭവസ്ഥലത്തുണ്ടെങ്കിൽ അതും കേസിനെ സഹായിക്കും.  പ്രദേശത്തെ  ടവറിന് കീഴിൽ ആ സമയം ആക്ടീവ് ആയിരുന്ന മൊബൈൽ ഫോൺ വിവരങ്ങളും  സമീപം ടോൾ പ്ലാസകളുണ്ടെങ്കിൽ  കടന്നുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാനും നിർദേശമുണ്ട്.  

 അപകടം വരുത്തിയ കാലയളവിൽ അറ്റകുറ്റപ്പണി നടത്തിയ വാഹനങ്ങളെ സംബന്ധിച്ച് വർക്ക് ഷോപ്പുകൾ, സർവിസ് സെന്ററുകൾ മുതലായവയിൽ നിന്നുള്ള വിശദാംശങ്ങൾ ശേഖരിക്കണം. കൂടാതെ, ഇൻഷുറൻസ് കമ്പനികൾ ഇക്കാലയളവിൽ നടത്തിയ അപകട ഇൻഷുറൻസ് ക്ലെയിമുകൾ  പരിശോധിക്കണമെന്നുമാണ് ഡി.ജി.പിയുടെ നിർദേശം.

അതേസമയം വടകര ചോറോട് വയോധികയുടെ മരണത്തിനിടയാക്കുകയും ഒൻപത് വയസുകാരിയെ അബോധാവസ്ഥയിലാക്കുകയും ചെയ്ത അപകടത്തിൽ, പ്രതിയെ പിടികൂടാനായത് ഇത്തരത്തിലുള്ള ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ്. അപകടശേഷം സി.സി.ടി.വികളിൽ പെടാതെ കാർ ഇടവഴികളിലൂടെ കൊണ്ടുപോകുകയും മതിലിൽ ഇടിച്ച് അപകടം ഉണ്ടായെന്ന് കാണിച്ച് ഇൻഷുറൻസ് ക്ലെയിം വാങ്ങുകയും ചെയ്ത് പ്രതി വിദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  14 minutes ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  30 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  3 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  3 hours ago