3500 ഓളം പ്രവര്‍ത്തകര്‍ കരിമ്പട്ടികയില്‍: ഉത്തരവ് ചോദ്യം ചെയ്ത് തബ്‌ലീഗ് പ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തബ്‌ലീഗ് യോഗത്തില്‍ പങ്കെടുത്തതിന് 3500 ഓളം വിദേശികളായ പ്രവര്‍ത്തകരെ കരിമ്പട്ടികയില്‍പ്പെടുത്തിയ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് തബ്‌ലീഗ് പ്രവര്‍ത്തകര്‍ സുപ്രിം കോടതിയില്‍. വിവിധ രാജ്യക്കാരായ 34 തബ്‌ലീഗ് പ്രവര്‍ത്തകരാണ് സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ഹരജി തിങ്കളാഴ്ച പരിഗണിക്കാന്‍ ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. ഹരജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കാനും കോടതി ഉത്തരവിട്ടു. 34 രാജ്യങ്ങളില്‍ നിന്നുള്ള 960 തബ്‌ലീഗുകാരെയാണ് ആഭ്യന്തരമന്ത്രാലയം വിസാ ചട്ടലംഘനം ആരോപിച്ച് ഏപ്രില്‍ രണ്ടിന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പിന്നാലെ 2500 പേരെക്കൂടി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഇവര്‍ക്കെതിരേ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു. ഫ്രഞ്ച്കാരനായ മൗലാനാ ആലാ ഹദ്‌റാമിയാണ് പ്രധാന ഹരജിക്കാരന്‍.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അത് ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പിന്റെ ലംഘനമാണെന്നും ഹരജി പറയുന്നു. മാര്‍ച്ചില്‍ ക്വാറന്റൈന്‍ ചെയ്ത തങ്ങളെ മോചിപ്പിച്ചത് മെയ് അവസാനത്തില്‍ മാത്രമാണ്.
ഇപ്പോഴും തങ്ങളെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ വിടാതെ തടഞ്ഞുവച്ചിരിക്കുകയാണ്.
തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തന രീതി സംബന്ധിച്ച് സര്‍ക്കാരിന് തെറ്റിദ്ധാരണയുണ്ട്. തങ്ങള്‍ പള്ളിയിലോ മറ്റോ പ്രസംഗം കേട്ടിരുന്നതും മതപ്രചാരണത്തിന്റെയോ തബ്്‌ലീഗ് ആശയങ്ങളുടെയോ പേരില്‍ പ്രസംഗിക്കുകയോ നോട്ടിസ് വിതരണം ചെയ്യുകയോ ചെയ്യുന്നതും ഒരുപോലെയാണെന്ന തെറ്റായ ധാരണയുടെ അടിസ്ഥാനത്തിലാണ് തങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും ഹരജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."