23 മെഡലുകള്‍ വെടിവച്ചിട്ട് ഇന്ത്യ
തായ്പേയ്: 14 സ്വര്‍ണവും 5 വെള്ളിയും 4 വെങ്കലവും ഉള്‍പ്പെടെ 23 മെഡലുകളുമായി ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തേരോട്ടം. ഇതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
ഇതില്‍ ഏഴ് സ്വര്‍ണവും ര@ണ്ട് വെള്ളിയും മൂന്ന് വെങ്കലവും വ്യക്തിഗത വിഭാഗത്തിലും ഏഴ് സ്വര്‍ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിവ ടീം വിഭാഗത്തിലുമാണ് ഇന്ത്യ നേടിയത്. നാല് ലോക റെക്കോര്‍ഡും പുതുതായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ തിരുത്തി എഴുതി.
ഒരു വ്യക്തിഗത റെക്കോര്‍ഡും മൂന്ന് ടീം റെക്കോര്‍ഡുമാണ് ഇന്ത്യ സൃഷ്ടിച്ചത്. നാല് സ്വര്‍ണം, ഏഴ് വെള്ളി, അഞ്ച് വെങ്കലംഎന്നിവ സ്വന്തമാക്കി 16 മെഡലുകളോടെ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
അഞ്ച് വെള്ളിയും ആറ് വെങ്കലവുമായി ചൈനീസ് തായ്പേയ് മൂന്നാമതായും ഫിനിഷ് ചെയ്തു. ഇന്ത്യന്‍ താരങ്ങളായ യാഷ് വരദാന്, ശ്രേയാ അഗര്‍വാള്‍ എന്നിവര്‍ നേടിയ മൂന്ന് സ്വര്‍ണത്തിന്റെ തിളക്കത്തിലായിരുന്നു ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനം ഇന്ത്യ അവിസ്മരണീയമാക്കിയത്.
ഏപ്രില്‍ അഞ്ചിന് അല്‍ ഐനില്‍ നടക്കുന്ന ഐ.എസ്.എസ്.എഫ് ഷൂട്ടിങ് ലോകകപ്പിനുള്ള ഒരുക്കമാണിതെന്ന് ഇന്ത്യന്‍ ടീം പറഞ്ഞു. ലോകകപ്പില്‍ മികച്ച റിസല്‍റ്റുണ്ടാക്കാന്‍ ഈ നേട്ടം സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."