കാത്തലിക് സിറിയന്‍ ബാങ്ക് പൊന്നാനി ശാഖ മാറ്റാനുള്ള നീക്കത്തെ നേരിടുമെന്ന്
പൊന്നാനി: കത്തോലിക് സിറിയന്‍ ബാങ്കിന്റെ പൊന്നാനി ശാഖ മാറ്റാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍.
പൊന്നാനി ടൗണ്‍ മേഖലയിലെ ഏട്ടു വാര്‍ഡുകളിലെ ഭൂരിപക്ഷം പെന്ഷന്, ഗ്യാസ് അക്കൗണ്ടുകളും കത്തോലിക് സിറിയന്‍ ബാങ്കില്‍ തന്നെയാണുള്ളത്. നിലവിലുള്ള എടപ്പാള്‍ ശാഖയോട് ലയിപ്പിച്ച് പൊന്നാനി ശാഖ അടച്ചുപൂട്ടാനാണ് തീരുമാനമായിട്ടുള്ളത്. ഇതോടെ പൊന്നാനിയിലെ മുഴുവന്‍ ഉപഭോക്താക്കളും എടപ്പാളിലെത്തി ഇടപാടുകള്‍ നടത്തണമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, ഒപ്പ് ശേഖരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് എം.പി നിസാര്‍ വ്യക്തമാക്കി. ഉണ്ണികൃഷ്ണന് പൊന്നാനി, സേതുമാധവന്, സി.ഗംഗാധരന്, ആയിശ അബ്ദു, ചന്ദ്രവല്ലി, എം.ഫസലു റഹ്മാന്, അസ്മ മജീദ്, പത്മാവതി, ഹസ്സന്‍കോയ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."