HOME
DETAILS

രാജ്യവിരുദ്ധ മണ്ഡലമോ വയനാട്

  
backup
April 02 2019 | 21:04 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%ae%e0%b5%8b-%e0%b4%b5%e0%b4%af

 


മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം അത്യന്തം വിഷലിപ്തവും ഭരണഘടനാവിരുദ്ധവുമാണ്. പഴയ ചായക്കച്ചവടക്കാരന്റെ ഇരിപ്പിടത്തില്‍നിന്നു താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തിയിരിക്കുന്നുവെന്നും അതിന്റെ ഉത്തരവാദിത്വബോധത്തോടെ സംസാരിക്കണമെന്നും മോദി മറന്നുപോയി. പലപ്പോഴും സ്ഥാനത്തിന്റെ മഹിമ വിസ്മരിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ മോദിയില്‍നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം വാര്‍ധയില്‍ നടത്തിയ പ്രസംഗം പ്രധാനമന്ത്രി സ്ഥാനത്തിന്റെ ഗരിമ നഷ്ടപ്പെടുത്തുന്നതായി.


രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെതിരേ, വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസംഗമാണു മോദി നടത്തിയത്. ഹിന്ദു മേഖലയില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിനു ധൈര്യമില്ലെന്നും ഭൂരിപക്ഷം ന്യൂനപക്ഷമായ സ്ഥലത്തേയ്ക്ക് ഒളിച്ചോടിയിരിക്കുകയാണെന്നും പറയുവാന്‍ ലജ്ജ തോന്നിയില്ല മോദിക്ക്. ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വ്യത്യാസമില്ലാതെ മുഴുവന്‍ ഇന്ത്യക്കാരെയും ഇന്ത്യയെയും ഒന്നായി കാണേണ്ട ഭരണാധികാരിയില്‍ നിന്നാണ് ഇത്തരം ജല്‍പ്പനങ്ങള്‍ വന്നിരിക്കുന്നത്.


വയനാട് മണ്ഡലം ഇന്ത്യാ മഹാരാജ്യത്തില്‍പ്പെട്ടതല്ലേ. രാജ്യവിരുദ്ധമാണോ വയനാട്. വയനാടിന്റെ ചരിത്രം അല്‍പ്പമെങ്കിലും അറിയുമായിരുന്നെങ്കില്‍ ഇതു പറയില്ല. വീരപഴശ്ശിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാരോടു പടവെട്ടിയ ധീര ദേശാഭിമാനികളുടെ നാടാണു വയനാടെന്നു സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരുടെ പിന്മുറക്കാര്‍ക്ക് അറിയില്ല. വയനാട്ടില്‍ അലയടിക്കുന്ന കാറ്റില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവത്യാഗം ചെയ്തവരുടെ രക്തത്തിന്റെ മണം തങ്ങിനില്‍പ്പുണ്ടെന്ന് ആര്‍.എസ്.എസും അതിന്റെ സേവകനായ നരേന്ദ്രമോദിയും ഓര്‍ക്കണം.


ഹിന്ദുത്വ ഭീകരരെന്ന് ആദ്യമായി വിളിച്ചത് കോണ്‍ഗ്രസാണെന്ന കളവും നരേന്ദ്രമോദി പറഞ്ഞുവച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബി.ജെ.പി നേതാവുമായ ആര്‍.കെ സിങ്ങാണ് ഈ പരാമര്‍ശം ആദ്യമായി നടത്തിയത്. സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സ്വാമി അസിമാനന്ദയും സംഘവും നിരപരാധിപട്ടം ചാര്‍ത്തപ്പെട്ടു പുറത്തുവന്നത് എന്‍.ഐ.എ അന്വേഷണം അട്ടിമറിച്ചതിന്റെ ഫലമായിട്ടാണ്. സാക്ഷികളെ ഭയപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുമായിരുന്നു എന്‍.ഐ.എ. അപരാധികള്‍ രക്ഷപ്പെട്ടതില്‍ തന്റെ വിധിന്യായത്തില്‍ ജഡ്ജി പരിതപിക്കുന്നുണ്ട്. പിന്നെ എങ്ങനെയാണ് ഹിന്ദുത്വ ഭീകരരെ നരേന്ദ്രമോദിക്ക് വെള്ളപൂശാനാവുക.
ഭൂരിപക്ഷമോ ന്യൂനപക്ഷമോയെന്നു നോക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിച്ചുപോന്ന ചരിത്രമാണു വയനാടിന്റേത്. 2009 മുതല്‍ വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ചത് തൊട്ട് ഇതാണു നടന്നുവരുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാക്കള്‍ സുരക്ഷിതത്വമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നതു സ്വാഭാവികമാണ്. വാജ്‌പേയി മൂന്ന് മണ്ഡലങ്ങളില്‍ മത്സരിച്ചു.


2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ഗുജറാത്തില്‍നിന്നും വാരണാസിയില്‍നിന്നും ജനവിധി തേടിയില്ലേ. രാഹുല്‍ ഗാന്ധി വയനാട്ടിലേയ്ക്കു വരുമ്പോള്‍ മാത്രം എന്തിനാണ് ഇത്ര വിറളിപിടിക്കുന്നത്. ഭൂരിപക്ഷത്തെ പേടിച്ചു ന്യൂനപക്ഷ മണ്ഡലത്തിലേയ്ക്ക് ഓടിപ്പോയവരോടു പകരം ചോദിക്കണമെന്നു പറയുവാന്‍ അതില്‍ വിഘടനവാദം അടക്കം ചെയ്യാന്‍ വര്‍ഗീയത പറയുന്ന നരേന്ദ്രമോദിക്കു മാത്രമേ കഴിയൂ.


1951ലെ ജനപ്രാതിനിധ്യ നിയമമനുസരിച്ചു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണ് നരേന്ദ്രമോദി നടത്തിയിരിക്കുന്നത്. ജാതി,മത വികാരങ്ങള്‍ ഇളക്കി വോട്ടഭ്യര്‍ഥിക്കുന്നതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളെ ലംഘിക്കുന്നതാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനു മതം, ജാതി വംശം എന്നിവയുടെ ദുരുപയോഗം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നും ഇവര്‍ ഭരണഘടനാ നിഷേധികളും അഴിമതിക്കാരുമാണെന്നും 2016 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വിധിച്ചതാണ്. സുപ്രിംകോടതി വിധിയുടെ ലംഘനമാണ് നരേന്ദ്രമോദി വാര്‍ധയില്‍ നടത്തിയിരിക്കുന്നത്.
ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലമാണ് വയനാട് എന്ന് നരേന്ദ്രമോദി ഏത് രേഖ അടിസ്ഥാനമാക്കിയാണ് പറഞ്ഞതെന്നുംകൂടി അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ട്. ഭൂരിപക്ഷമോ ന്യൂനപക്ഷമോ ഹിന്ദുവോ മുസ്‌ലിമോ ക്രിസ്ത്യാനിയോ എന്ന വകഭേദമില്ലാതെ ഒറ്റ ജനതയായി കഴിയുന്ന വയനാടിന്റെ പേര് പറഞ്ഞ് രാജ്യത്തെ വിഘടിപ്പിക്കുകയാണ് നരേന്ദ്രമോദി. ശുദ്ധമായ വിഘടനവാദമാണ് ഒരു പ്രധാനമന്ത്രിയില്‍നിന്ന് ഉണ്ടായിരിക്കുന്നത്. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഒടുവില്‍ ഉത്തരേന്ത്യ പിടിച്ചടക്കാന്‍ വീണ്ടും വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് മോദിയിലൂടെ ബി.ജെ.പി.


പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ബാലാകോട്ടിലെ പ്രത്യാക്രമണത്തിന്റെ പേരിലായിരുന്നു നേരത്തെ മുതലെടുപ്പ് നടത്തിയിരുന്നത്. അതിനു മുമ്പ് രാജ്യത്തിന്റെ കാവല്‍ക്കാരന്‍ എന്ന മേനിയും നടിച്ചു. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രത്യാക്രമണത്തില്‍ അതിന്റെ മുനയും ഒടിഞ്ഞുപോയി. ബഹിരാകാശ വിക്ഷേപണവും ഉപഗ്രഹവേധ മിസൈലുകളും തന്റെ നേട്ടമായി കൊട്ടിഘോഷിച്ചതും പ്രതിപക്ഷാക്രമണത്തില്‍ പൊലിഞ്ഞു.
എല്ലാം പരാജയപ്പെട്ടപ്പോള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലെടുത്ത് വീണ്ടും വര്‍ഗീയ കാര്‍ഡ് പയറ്റുകയാണ് ആര്‍.എസ്.എസ് സേവകനായ നരേന്ദ്രമോദി. മതത്തെയും ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസത്തെയും വോട്ടിന് വേണ്ടി സ്വാധീനിക്കുക എന്നത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ല. തെരഞ്ഞെടുപ്പ് തീര്‍ത്തും മതേതരമായ ഒരു പ്രക്രിയയാണെന്ന് ഇനിയെങ്കിലും ആര്‍.എസ്.എസും നരേന്ദ്രമോദിയും ഓര്‍ക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  25 days ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  25 days ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  25 days ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  25 days ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  25 days ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  25 days ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  25 days ago