പ്രതിഷേധം ശക്തമാകുന്നു ബിവറേജസ് ഔട്ട്ലെറ്റ്
എടപ്പാള്‍: വട്ടംകുളം കുറ്റിപ്പാലയില്‍ ബിവറേജസ് മദ്യശാല ആരംഭിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാന പാതയോരത്തെ കണ്ടനകത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് വട്ടംകുളം പഞ്ചായത്തിലെ കുറ്റിപ്പാല വില്ലേജ് ഓഫിസിന് സമീപത്തേക്ക് മാറ്റിയത്.
ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസമാകുന്ന മദ്യശാല ഇവിടെ ആരംഭിക്കാന്‍ അനുവദിക്കുകയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മദ്യശാല ആരംഭിക്കുന്ന കെട്ടിടത്തിന് മുന്നില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചു.
പിന്തുണ അറിയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്ത്തകരുമെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊണ്ടണ്ടുവന്ന മദ്യം ഇവിടെനിന്ന് ഇനിയും കൊണ്ടണ്ടുപോയിട്ടില്ല.
പ്രതിഷേധത്തെ തുടര്‍ന്ന് കംപ്യൂട്ടറുകളും മറ്റും ഇവിടെനിന്നു മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതേസമയം കെട്ടിട ഉടമയുമായി കരാര്‍ ഒപ്പുവയ്ക്കുകയും മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ മദ്യശാല ഇവിടെനിന്നു മാറ്റുക എളുപ്പമല്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇപ്പോഴത്ത പ്രതിഷേധം ശമിക്കുന്നതോടെ പ്രവര്‍ത്തനം സുഗമമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം ഔട്ട്ലെറ്റിന് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നല്കി.
മൂന്ന് ദിവസത്തിനകം കെട്ടിടത്തില്‍ അനധികൃതമായി ശേഖരിച്ച മദ്യം നീക്കം ചെയ്യാനാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."