HOME
DETAILS

ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി വിജയരാഘവന്റെ പരാമര്‍ശം

  
backup
April 02 2019 | 21:04 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a4

 



തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവില്‍ ആശങ്കയിലായ ഇടതുമുന്നണിയെ കുരുക്കി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസംഗം. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയാണ് വിജയരാഘവന്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഇടതുമുന്നണിക്ക് സ്വന്തം നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളെ ന്യായീകരിക്കേണ്ടി വരുന്നത് തിരിച്ചടിയാകുകയാണ്.


മറ്റു പാര്‍ട്ടികളിലെ നേതാക്കളെ അവഹേളിക്കുക, നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയവ വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും സംഘ്പരിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും നിര്‍ദേശമുണ്ടെങ്കിലും പല നേതാക്കളും ഇതു പാലിക്കാത്തത് വീഴ്ചയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.


ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ഇടതുമുന്നണിക്ക് സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. മണ്ഡലത്തില്‍ പൊതുവെ സ്വീകാര്യനാണെന്ന് കരുതപ്പെട്ടിരുന്ന പി.കെ ബിജു തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തല്‍. ഇതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തതെന്ന വിശേഷണത്തോടെ ആലത്തൂരില്‍ രമ്യാ ഹരിദാസ് മത്സര രംഗത്തേക്ക് എത്തുന്നത്. ഇതോടെ ആലത്തൂരിലെ രാഷ്ട്രീയ ചിത്രം മാറി. രമ്യ പാട്ടുംപാടി ജയിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചു. ഇതോടെയാണ് രമ്യയ്‌ക്കെതിരേ വിവിധ ഇടങ്ങളില്‍ നിന്ന് ആക്രമണമുണ്ടായത്.
ദീപാ നിശാന്തില്‍ നിന്ന് തുടങ്ങി ഇടതുമുന്നണി കണ്‍വീനറില്‍ എത്തി. ഇടതുമുന്നണി കണ്‍വീനറാകട്ടെ ഒരു പടി കൂടി കടന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തലം വരെയെത്തി.
നവോത്ഥാന മതില്‍ കെട്ടിയ സി.പി.എം സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് യു.ഡി.എഫ് ഇടതുമുന്നണി കണ്‍വീനറുടെ പരാമര്‍ശത്തെ നേരിടുന്നത്. നേരത്തെ മുതല്‍ രമ്യയ്ക്കു നേരെ ഇടതു ക്യാംപ് നടത്തിവന്ന ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും അവര്‍ ഇതിനൊപ്പം ചേര്‍ത്തുവയ്ക്കുന്നു.
പ്രചാരണത്തിനിടെ വീണുകിട്ടിയ പുതിയ വിവാദം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പൊന്നാനിയിലെ പ്രസംഗം വിവാദമായതിനു പിന്നാലെ വിജയരാഘവന്‍ നേരത്തെ കോഴിക്കോട്ടു നടത്തിയ സമാനമായ പരാമര്‍ശം പുറത്തു വന്നതും യു.ഡി.എഫ് ആയുധമാക്കിയിട്ടുണ്ട്.
എന്നാല്‍ വിവാദം കണക്കിലെടുക്കേണ്ടെന്നാണ് സി.പി.എം നിലപാട്. അതുകൊണ്ടാണ് ഇന്നലെ സി.പി.എം നേതാക്കള്‍ വിജയരാഘവനെ ന്യായീകരിച്ച് രംഗത്തെത്തിയത്. അതേസമയം തുടര്‍ച്ചയായി ആലത്തൂര്‍ കേന്ദ്രികരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍തഥി പി.കെ ബിജുവിന്റെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക മറ്റു ഇടതു നേതാക്കള്‍ക്കുണ്ട്.


വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് ഇടതു നേതാക്കളുടെ പൊതു വിലയിരുത്തല്‍.
പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം.
വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്ന് മറ്റു ഘടകകക്ഷി നേതാക്കള്‍ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതു കൂടുതല്‍ കുഴപ്പത്തില്‍ചാടിക്കുമെന്ന സി.പി.എമ്മിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ന്യായീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്.

 

സംസ്ഥാന നേതൃത്വം മറുപടി നല്‍കുമെന്ന് യെച്ചൂരി

ആലപ്പുഴ: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ രമ്യാ ഹരിദാസിനെതിരായ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയുമെന്നും യെച്ചൂരി പറഞ്ഞു.

വിജയരാഘവനെ ന്യായീകരിച്ച് മന്ത്രി സുധാകരന്‍

ആലപ്പുഴ: എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രസംഗം ദുരുദ്ദേശപരമെന്ന് കരുതുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
വിജയരാഘവന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിവുള്ള നേതാവാണ്. വിജയരാഘവന്റെ പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് കരുതുന്നില്ല. സ്ഥാനാര്‍ഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്നു കരുതിയാലേ കുഴപ്പമുള്ളൂവെന്നും മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago