മുജാഹിദ് പ്രസ്ഥാനം നിലപാട് പുനഃപരിശോധിക്കണം: സമസ്ത
തിരുവനന്തപുരം: ഖുര്‍ആനും സുന്നത്തും സ്വതന്ത്രമായി വ്യാഖ്യാനിക്കാന്‍ അണികള്‍ക്ക് അനുവാദം നല്‍കിയതാണ് മുജാഹിദ് പ്രവര്‍ത്തകര്‍ തീവ്രവാദത്തിലേക്ക് വഴിതെറ്റിപ്പോകാന്‍ കാരണമെന്നും ഈ നിലപാട് മുജാഹിദ് പ്രസ്ഥാനം പുനപരിശോധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ഫൈസി മുക്കം, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദവി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.അല്‍ഖാഇദ, താലിബാന്‍, തഹ്‌രികേ താലിബാന്‍, ബൊക്കെ ഹറാം, ഐ.എസ് തുടങ്ങിയ മുഴുവന്‍ മുസ്‌ലിം തീവ്രവാദ സംഘടനകളും വഹാബി പ്രസ്ഥാനത്തിന്റെ വകഭേദങ്ങളാണെന്നും അമേരിക്കയുടെയും ഇസ്രാഈലിന്റെയും ചാരസംഘടനകള്‍ക്ക് ഇവരെ വഴിതെറ്റിക്കാനും ദുരുപയോഗം ചെയ്യാനും സാധിച്ചത് പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പഴുതുകള്‍ നല്‍കിയതുകൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.
കേരളത്തില്‍നിന്ന് ഈയിടെ അപ്രത്യക്ഷമാവുകയും സിറിയയിലും യമനിലും മറ്റും ഉണ്ടെന്നു കരുതുകയും ഐ.എസില്‍ ചേര്‍ന്നെന്ന് ആരോപിക്കപ്പെടുകയും ചെയ്യുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ നിരവധി ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി ഭിന്നിച്ച മുജാഹിദ് പ്രസ്ഥാനത്തിലെ ഒരു ഗ്രൂപ്പിന്റെ പ്രവര്‍ത്തകരാണെന്നു വ്യക്തമായ സാഹചര്യത്തില്‍ മുജാഹിദ് വിഭാഗങ്ങള്‍ പ്രശ്‌നം അടിയന്തിരമായി വിലയിരുത്തുകയും പ്രമാണങ്ങള്‍ ആര്‍ക്കും വ്യാഖ്യാനിച്ചു മതവിധി പറായാവുന്ന സാഹചര്യത്തിന് അറുതി വരുത്തണമെന്നും സച്ചരിതരായ മുന്‍ഗാമികള്‍ ക്രോഡീകരിച്ച മദ്ഹബുകളിലെ മതവിധികളിലേക്ക് മടങ്ങണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."