'പുസ്തകത്തില്‍ നിന്ന് മാറ്റിയാലും ചരിത്രം ഇല്ലാതാകില്ല'
ചങ്ങനാശേരി: പുസ്തകത്തില്‍ നിന്നു മാറ്റിയാലും ചരിത്രം ഇല്ലാതാകില്ലായെന്ന് കേരള യുക്തിവാദി സംഘം.സങ്കുചിത മതാധിപത്യശക്തികള്‍ എക്കാലവും ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടുള്ളതാണ് ചരിത്രാനുഭവം. അധ:സ്ഥിത പിന്നാക്ക ജനത എക്കാലവും നടത്തിയ സമരങ്ങള്‍ മത, വര്‍ഗാധിപത്യ ശക്തികള്‍ക്കെതിരെയായിരുന്നു. കേരള നവോത്ഥാന സമരങ്ങളിലെ മേല്‍ശീല, കല്ലുമാല, അച്ചിപ്പുടവ, മുക്കുത്തി സമരങ്ങളൊക്കെ മുഖ്യമായും സ്ത്രീകളുടെ ആത്മാഭിമാന പോരാട്ടങ്ങളായിരുന്നു. വി.ടി ഭട്ടതിരിപ്പാടു നടത്തിയ സമരങ്ങളും നമ്പൂതിരി സ്ത്രീകളുടെ അന്തസിനു വേണ്ടിയായിരുന്നു. മുല മുറിച്ചും മുടിയരിഞ്ഞും നടത്തിയ തീഷ്ണ സമരങ്ങളെയും നവോത്ഥാന നായകരെയും വെട്ടിമാറ്റുകവഴി എന്‍.സി.ഇ.ആര്‍.ടി സ്വയം ചെറുതാകുകയാണ് ചെയ്തതെന്നും സംഘം. വില കുറഞ്ഞ രാഷ്ട്രീയക്കളി കൊണ്ട് സംഘപരിവാര്‍ ഇളിഭ്യരാകുക മാത്രമാണുണ്ടായത്. ഇത് പുതിയ അനുഭവമല്ല അറിവിനെതിരെയുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ പാഴ്‌വേല അവരുടെ പതനത്തിന്റെ തുടക്കം മാത്രമാണെന്ന് അത് ഈ വരുന്നതെരഞ്ഞെടുപ്പില്‍ കാണാമെന്നും പ്രസിഡണ്ട് അഡ്വ.കെ.എന്‍ അനില്‍ കുമാറും ജന. സെക്രട്ടറി അഡ്വ.രാജഗോപാലും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."