HOME
DETAILS

മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ജാമിഅ വിദ്യാര്‍ഥികള്‍ക്കെതിരേ

  
backup
June 28 2020 | 05:06 AM

%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b6%e0%b5%81

 


ന്യൂഡല്‍ഹി: പൗത്വനിയമ ഭേദഗതിക്കെതിരായ സമരത്തിനിടെ ജാമിഅ മില്ലിയ സര്‍വകലാശാലയിലുണ്ടായ പൊലിസ് അതിക്രമം സംബന്ധിച്ച അന്വേഷണ റിപോര്‍ട്ടില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. വിദ്യാര്‍ഥികള്‍ എന്തിന് പൗരത്വനിയമഭേദഗതിക്കെതിരേ സമരത്തിനിറങ്ങിയെന്ന് ഡല്‍ഹി പൊലിസിലെ പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് കണ്ടെത്തണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. അതേ സമയം കാംപസിലെ പൊലിസ് അതിക്രമം അന്വേഷിക്കാന്‍ ശുപാര്‍ശയൊന്നുമില്ല. 2019 ഡിസംബറില്‍ സര്‍വകലാശാലയിലെ ലൈബ്രറിയിലും ശുചിമുറികളിലും കടന്നു കയറിയ ഡല്‍ഹി പോലിസ് വിദ്യാര്‍ഥികളെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വിദ്യാര്‍ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു. പൊലിസ് മര്‍ദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ലൈബ്രറിയില്‍ വായിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളെവരെ പൊലിസ് മര്‍ദിക്കുന്നത് വ്യക്തമായിരുന്നു.
പൊലിസ് അതിക്രമത്തിനെതിരേ വിദ്യാര്‍ഥികളാണ് കമ്മിഷന് പരാതി നല്‍കിയത്. സര്‍വകലാശാലയുടെ അനുമതിയില്ലാതെയാണ് വിദ്യാര്‍ഥികള്‍ പൗരത്വനിയമഭേദഗതിക്കെതിരായ സമരത്തിനിറങ്ങിയതെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കാംപസിനു പുറത്തു നിന്നുള്ളവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയതെന്നാണ് കമ്മിഷന്റെ നിരീക്ഷണം. നിയമവിരുദ്ധമായി സമരം നടത്തിയവരില്‍ ജാമിഅ വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. വിദ്യാര്‍ഥികള്‍ പൊതുമുതലും സ്വകാര്യമുതലും നശിപ്പിച്ചതാണ് പൊലിസ് നടപടിക്ക് കാരണമായത്. സമരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രഹസ്യശക്തികളെ പുറത്തുകൊണ്ടുവരണം. ജാമിഅയില്‍ നടന്ന സമരത്തിന്റെ പിന്നിലെ പ്രേരക ശക്തിയാരെന്നറിയണം. ചിലരെല്ലാം വിദ്യാര്‍ഥികളുടെ മറവില്‍ നിന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാര്യം പുറത്തുവരണം. അതിനായി പ്രത്യേക സംഘം അന്വേഷണം നടത്തണം.
ഇതിനായി ഡല്‍ഹി പോലിസ് ക്രൈംബ്രാഞ്ചിന് കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണം. സമയത്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരെ അറസ്റ്റ് ചെയ്യണം. പൊലിസും സി.ആര്‍.പി.എഫും ആര്‍.എ.എഫും കാംപസില്‍ കടന്നു കയറി അതിക്രമം കാട്ടിയത് സംബന്ധിച്ച് അതത് വിഭാഗങ്ങള്‍ തന്നെ കുറ്റം ചെയ്തവര്‍ക്കെതിരേ നടപടി എടുത്താല്‍ മതിയെന്നാണ് കമ്മിഷന്‍ ശുപാര്‍ശ. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതെക്കുറിച്ച് റിപോര്‍ട്ടില്‍ ഒന്നും പറയുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago