ദേശീയപാതയില്‍ കൈയേറ്റം താല്‍ക്കാലിക ഷെഡിന്റെ മറവില്‍ അനധികൃത നിര്‍മാണമെന്ന് പരാതി
കൊയിലാണ്ടി: എന്‍.എച്ചില്‍ സ്ഥലം കൈയേറി ഷെഡ് നിര്‍മിക്കുന്നതായി പരാതി. കൊയിലാണ്ടി കെ.ഡി.സി ബാങ്കിനു സമീപം ദേശീയ പാതയിലാണ് അനധികൃത കൈയേറ്റം നടന്നിരിക്കുന്നത്. ജനുവരിയില്‍ കൊയിലാണ്ടിയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫിസ് എന്ന പേരില്‍ ഇരുമ്പ് ഫ്രെയിം ഉപയോഗിച്ച് നിര്‍മിച്ച ഫ്‌ളക്‌സ് ബോര്‍ഡ് കൊണ്ട് മറച്ച താല്‍ക്കാലിക ഷെന്‍ഡാണ് കൈയേറി നിര്‍മാണം നടത്തുന്നത്.
ഷെഡ് നിന്നിരുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തതായും, ഈസ്റ്റ് റോഡ് ജങ്ഷനില്‍ ഇത് പോലെ കെട്ടിയുണ്ടാക്കിയ പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത സംഘം ഓഫിസ് ഇപ്പോള്‍ കല്ല്‌വച്ച് കെട്ടി സി.ഐ.ടി.യു.കേന്ദ്രമാക്കിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പൊതു സ്ഥലം കൈയേറി സ്ഥാപിച്ച നഗരത്തിലെ ബോര്‍ഡുകളും, ഷെഡുകളും, കൊടികളും എടുത്തു മാറ്റണമെന്ന് കൊയിലാണ്ടി സി.ഐ ആവശ്യപ്പെട്ടിരുന്നു.
ഈ തീരുമാനങ്ങളെ കാറ്റില്‍ പറത്തിയാണ് നിര്‍മാണം നടത്തുന്നതെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പൊലിസില്‍ പരാതി നല്‍കി.നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് നേതാക്കളായ അഡ്വ.വി. സത്യന്‍, കെ.വി സുരേഷ്, വി.കെ മുകുന്ദന്‍, അതുല്‍ പെരുവട്ടുര്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."