പത്രവിതരണക്കാരനെ അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
ഉദുമ: പത്രവിതരണക്കാരനെ അക്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷത്തിനു ശേഷം പൊലിസ് അറസ്റ്റ് ചെയ്തു. പാക്യാരയിലെ അബ്ദുല്‍റസാഖിനെ(32)യാണ് ബേക്കല്‍ പൊലിസ് അറസ്റ്റ് ചെയ്തത്. 2013ല്‍ പത്ര വിതരണക്കാരനായ പാക്യാരയിലെ രാഗേഷിനെ അക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളിലൊരാളാണ് ഇയാളെന്നു പൊലിസ് പറഞ്ഞു.
സാമുദായികസംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം അക്രമം നടത്തിയത്. പാക്യാരയില്‍ ബൈക്കിലെത്തിയ യുവാവിനെ ആളുമാറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലിസ് ചോദ്യം ചെയ്തതോടെയാണ് പത്രവിതരണക്കാരനെ അക്രമിച്ചതും തങ്ങളാണെന്ന് സംഘം വെളിപ്പെടുത്തിയത്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന അബ്ദുല്റസാഖിനെക്കുറിച്ചു പൊലിസിനു മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അതേ സമയം, പാക്യാരയില്‍ ആളുമാറി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ റസാഖിന് ബന്ധമൊന്നുമില്ലെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."