പ്രളയ മുന്നൊരുക്കം: സുരക്ഷിത കെട്ടിടങ്ങളുടെ കണക്കെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന പ്രളയ സാഹചര്യം കണക്കിലെടുത്ത് മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. പ്രളയ സാഹചര്യമുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയുംവിധം സുരക്ഷിതത്വമുള്ള കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ബോട്ടുകളുടെ കണക്കെടുപ്പ് അവസാനഘട്ടത്തിലാണ്.
ദുരിതാശ്വാസ ക്യാംപുകളും മറ്റും തുടങ്ങാന്‍ കഴിയുന്ന സ്‌കൂളുകള്‍, ഐ.ടി.ഐകള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍,സ്‌റ്റേഡിയങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചാണ് കണക്കെടുത്തത്. സംസ്ഥാനത്തൊട്ടാകെ 11937 സ്‌കൂളുകളും 220 ഐ.ടി.ഐകളും 25 ഹോസ്റ്റലുകളും 118 ഓഡിറ്റോറിയങ്ങളും 2523 ഹോട്ടലുകളും 2175 ലോഡ്ജുകളും 721 റിസോര്‍ട്ടുകളും 17 സ്‌റ്റേഡിയങ്ങളും അടിയന്തിരഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തല്‍. ഹോസ്റ്റലുകളുടെയും സ്‌റ്റേഡിയങ്ങളുടെയും എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടായേക്കും. കൊവിഡ് സാഹചര്യത്തില്‍ ഓരോ തദ്ദേശ സ്ഥാപനത്തിനു കീഴിലും നാലു തരത്തിലുള്ള കെട്ടിടങ്ങള്‍ ദുരിതാശ്വാസ ക്യാംപുകള്‍ക്കായി കണ്ടെത്തണമെന്ന് കഴിഞ്ഞ മാസം ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."