എം.ബി.ബി.എസ് അലോട്ട്മെന്റ് ലഭിച്ചവര്‍ ഹാജരാകണം
മഞ്ചേരി: മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും ഒന്‍പത്, പത്ത്, 11 തിയതികള്‍ക്കിടയില്‍ രക്ഷിതാക്കള്‍ക്കൊപ്പം പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.
ഹാള്‍ടിക്കറ്റ്, അലോട്ട്മെന്റ് മെമ്മോ, മാര്‍ക്ക് ലിസ്റ്റ്, ഡാറ്റാ ഷീറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ബാധകമെങ്കില്‍), മൂന്ന് കോപ്പി ഫോട്ടോ, ഫീസ് അടച്ച രസീത്, കമ്മ്യൂനിറ്റി സര്‍ട്ടിഫിക്കറ്റ് (സംവരണ സീറ്റില്‍ പ്രവേശനം ലഭിച്ചവര്‍ മാത്രം), മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, 200 രൂപയുടെ സ്റ്റാംപ് പേപ്പര്‍, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായാണ് മെഡിക്കല്‍ കോളജില്‍ എത്തേണ്ടതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."