തകര്‍ന്ന കുരിശ് പുന: സ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്
തൃശൂര്‍: കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ തകര്‍ത്ത കുരിശ് പുനഃസ്ഥാപിക്കണമെന്ന് ആത്മീയ സംഘടന സ്പിരിറ്റ് ഇന്‍ ജീസസ്. തൃശൂരില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സംഘടനാ ഭാരവാഹികള്‍ ഈ ആവശ്യം ഉന്നയിച്ചത്. കുരിശ് തകര്‍ത്തെങ്കിലും ആയിരക്കണക്കിന് വിശ്വാസികള്‍ ഇനിയും അവിടെ പോയി പ്രാര്‍ഥിക്കുമെന്നും അവര്‍ പറഞ്ഞു.
മരിസ സൂസന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് അത്. പാപ്പാത്തിചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസിന് സ്ഥലമെന്നും അവര്‍ പറഞ്ഞു. മരിയ സൂസന്റെ വല്യപ്പന്‍ അറുപത് വര്‍ഷമായി കൈവശം വെച്ച് അനുഭവിക്കുന്ന സ്ഥലമാണത്. രാജകുമാരി പഞ്ചായത്തില്‍ രണ്ടുപ്രാവിശ്യം പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകനായ മരിയ സൂസെയുടെ നിര്‍ദേശപ്രകാരമാണ് അവിടെ കുരിശ് സ്ഥാപിച്ചത്. രണ്ടുകൊല്ലം മുന്‍പാണ് തങ്ങളെ സമീപിച്ച് പഴയ കുരിശ് ജീര്‍ണിച്ചുവെന്നും പുതിയ കുരിശ് സ്ഥാപിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചത്. അതിന്‍പ്രകാരമാണ് അവിടെ കുരിശ് സ്ഥാപിച്ചത്. കുരിശും അതിരിക്കുന്ന സ്ഥലവും മാത്രമാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റേത്. അവിടെ ഉണ്ടായിരുന്നതും ഉദ്യോഗഗസ്ഥര്‍ പൊളിച്ചുമാറ്റിയതുമായ ഷെഡുകള്‍ തങ്ങളുടേതല്ലെന്നും സ്വകാര്യ വ്യക്തിയുടെതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ പറഞ്ഞു.
കുരിശ് നീക്കാന്‍ പോകുന്ന കാര്യം ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നില്ല. കുരിശിന് മുകളില്‍ നോട്ടീസ് പതിക്കുക മാത്രമാണ് ചെയ്തത്. അറിയിച്ചിരുന്നുവെങ്കില്‍ ഇക്കാര്യങ്ങളല്ലാം വ്യക്തമാക്കിയേനെ എന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."