ജിയോയെ വെട്ടി വീണ്ടും ബി.എസ്.എന്‍.എല്‍; 333 രൂപയ്ക്ക് 270 ജി.ബി ഡാറ്റ
സൗജന്യ ഓഫറുകളുമായി ജനങ്ങളെ കയ്യിലെടുത്ത റിലയന്‍സ് ജിയോയ്ക്ക് തലവേദനയുമായി വീണ്ടും ബി.എസ്.എന്‍.എല്‍. ജിയോയുടെ വെല്ലുവിളി ഏറ്റെടുത്ത് പുതിയ മൂന്നു ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
333 രൂപയുടെ ഓഫറില്‍ 3ജി വേഗതയില്‍ ദിവസം മൂന്നു ജിബി ഡാറ്റയാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 90 ദിവസത്തെ കാലാവധിയില്‍ മൊത്തം 270 ജിബി ഡാറ്റയാണ് ഈ ഓഫറില്‍ ലഭിക്കുക.
അതായത് വെറും 1.23 രൂപ നിരക്കില്‍ 1 ജി.ബി ഡാറ്റ. മറ്റു കമ്പനികള്‍ 4 ജി വേഗത നല്‍കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ അത് ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ പോന്നതാണ്.
കൂടാതെ ദില്‍ കോല്‍ കെ ബോല്‍ എന്ന പേരില്‍ 349 രൂപയുടെ ഓഫറില്‍ ദിവസേന 3ജി വേഗതയില്‍ രണ്ടു ജിബി ഡാറ്റയും പരിധികളില്ലാത്ത ലോക്കല്‍, എസ്!ടിഡി കോളുകളും ലഭിക്കും. നെഹ് ലേ പെ ദെഹല എന്ന പേരില്‍ 395 രൂപയുടേതാണ് മൂന്നാമത്തെ ഓഫര്‍. ദിവസവും 3ജി വേഗതയില്‍ രണ്ടു ജിബി ഡാറ്റയും ബിഎസ്എല്‍എല്‍ നെറ്റ്‌വര്‍ക്കിലേക്ക് 3000 മിനിറ്റും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 1800 മിനിറ്റും കോള്‍ ചെയ്യാനും കഴിയും. 71 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."