നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്തില്‍ മരിച്ച നിലയില്‍
ദോഹ: നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്തില്‍ മരിച്ച നിലയില്‍. മലപ്പുറം പുലാമന്തോള്‍ ചെമ്മലശ്ശേരി ആലമ്പാറ പരേതനായ പൊതുവാച്ചോല ഹസന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലാണ് (53) മരിച്ചത്. ഞായറാഴ്ച രാവിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം.
ഖത്തറില്‍നിന്ന് മസ്‌കത്ത് വഴി നാട്ടിലേക്ക് തിരിക്കാനായി ഒമാന്‍ എയര്‍വേസില്‍ കയറിയതായിരുന്നു. സീറ്റ് ബെല്‍റ്റ് ഇടാതിരുന്നത് ശ്രദ്ധയില്‍പെട്ട എയര്‍ ഹോസ്റ്റസ് വന്ന് വിളിച്ചപ്പോഴാണ് ഇയാള്‍ പ്രതികരിച്ചില്ല. സംശയം തോന്നി എയര്‍പോര്‍ട്ട് ഹോസ്പിറ്റലിലെത്തിച്ചു. അവിടെ നിന്ന് മരണം സ്ഥിരീകരിച്ചു. മൃതദേഹം വഖ്‌റ ഹമദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
28 വര്‍ഷമായി ഖത്തറിലെ കമ്പനിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ പോയത്. മരണകാരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാതാവ്: പരേതയായ ആയിശ. ഭാര്യ: സുമയ്യ. മക്കള്‍: ഫൗസിയ, ഫസ്‌ല. മരുമകന്‍: മുഹമ്മദലി. സഹോദരങ്ങള്‍: യൂസുഫ്, സൈതലവി, നാസര്‍, ഖദീജ, ആയിശ, സുബൈദ, പരേതയായ കുഞ്ഞിപ്പാത്തുമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."