HOME
DETAILS

വിംസ് മെഡിക്കല്‍ കോളജിന് സ്ഥിരാംഗീകാരം; ആദ്യ ബാച്ച് ഡോക്ടര്‍മാര്‍ സമൂഹത്തിലേക്ക്

  
backup
April 03, 2019 | 10:56 PM

%e0%b4%b5%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d

കൊച്ചി: വയനാട് മേപ്പാടിയിലെ നസീറ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ആദ്യ ബാച്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ബിരുദദാനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആറാം തിയതി കോളജില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.
കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സിലര്‍ പ്രൊഫ. എം.കെ.സി നായര്‍ മുഖ്യാതിഥിയാവും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര കുടുംബാരോഗ്യക്ഷേമ മന്ത്രാലയത്തിന്റെയും സ്ഥിരാംഗീകാരം കഴിഞ്ഞ മാസം ഡി.എം വിംസ് മെഡിക്കല്‍ കോളജിന് ലഭിച്ചതായും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെയും ഡി.എം എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്റെയും ചെയര്‍മാനായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആസ്റ്റര്‍ ഗ്രൂപ്പിന്റെ കണ്ണൂര്‍ ആശുപത്രിയും ബെംഗളൂരു ആശുപത്രിയും പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇവയുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. അടുത്തഘട്ടത്തിലായി തിരുവനന്തപുരത്തും ചെന്നൈയിലുമായി രണ്ട് ആശുപത്രികള്‍ ആരംഭിക്കുകയാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 2013 ല്‍ ആരംഭിച്ച മെഡിക്കല്‍ കോളജിന് ചുരുങ്ങിയ കാലം കൊണ്ട് മികച്ച വിജയം കൈവരിക്കാനായതായും അദ്ദേഹം പറഞ്ഞു. 2018ല്‍ കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ 33 ഫസ്റ്റ് ക്ലാസുകള്‍ ഉള്‍പ്പെടെ 96 ശതമാനം വിജയമാണ് ആദ്യ ബാച്ച് കരസ്ഥമാക്കിയത്. 2013 എം.ബി.ബി.എസ് ബാച്ചിന്റെ അവസാനവര്‍ഷ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള സ്വര്‍ണ മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്യും. മെഡിക്കല്‍ കോളജ് കൂടാതെ ഡി.എം വിംസ് കാംപസില്‍ നഴ്‌സിങ് കോളജും ഫാര്‍മസി കോളജും പ്രവര്‍ത്തിക്കുന്നുണ്ട്.
ദേശീയ അംഗീകാരമായ എന്‍.എ.ബി.എച്ച് ലഭിച്ച കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയാണ് ഡി.എം വിംസ്. കോളജിന്റെ ഡീന്‍ ഡോ. ആന്റണി സില്‍വന്‍ ഡിസൂസ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്‌സ് ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം കുഞ്ഞിനെ തിരിഞ്ഞുനോക്കുന്നില്ല: മൈക്കൽ ഒലീസക്കെതിരെ മുൻ കാമുകിയുടെ ഗുരുതര ആരോപണം

Football
  •  3 days ago
No Image

ബി.ജെ.പി കൗണ്‍സിലര്‍ ആര്‍.സുഗതന് ജാമ്യം; കാപ്പ നിലനില്‍ക്കുന്നതിനാല്‍ ജയില്‍ മോചനം ഇല്ല

Kerala
  •  3 days ago
No Image

വൻശക്തികളെ പിന്തള്ളി യുഎഇയുടെ ചരിത്രക്കുതിപ്പ്: ആഗോള പാസ്‌പോർട്ട് കരുത്തിൽ അമേരിക്കയ്ക്കും യുകെയ്ക്കും തിരിച്ചടി.

uae
  •  3 days ago
No Image

നഴ്‌സറികളും കിന്റർഗാർട്ടനുകളും സംയോജിപ്പിച്ച് 'ഏർലി ചൈൽഡ്‌ഹുഡ് സെന്ററുകൾ' ആരംഭിക്കാൻ ഷാർജ; പ്രവേശനം 3,004 കുട്ടികൾക്ക്

uae
  •  3 days ago
No Image

'GOAT'ന്റെ കറുത്ത വശം വെളിച്ചത്തുകൊണ്ടുവന്ന ലോകകപ്പ്; മെസ്സിക്കെതിരായ ബ്രിട്ടീഷ് മാധ്യമത്തിന്റെ അധിക്ഷേപ പരാമർശം: കടുത്ത പ്രതിഷേധവുമായി ആരാധകർ

Football
  •  3 days ago
No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  3 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  3 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  3 days ago