HOME
DETAILS

നിലനില്‍പ്പിനായി ആര്‍.എസ്.പി: കൊല്ലത്തേത് അഭിമാന പോരാട്ടം

  
backup
April 03 2019 | 23:04 PM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8

കൊല്ലം: നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് കൊല്ലത്ത് ആര്‍.എസ്.പി. ഇടതു പടയോട്ടത്തിനിടെ പാര്‍ട്ടിയുടെ കാല്‍ക്കീഴിലെ മണ്ണുകള്‍ ഒലിച്ചുപോയപ്പോഴും പ്രസ്ഥാനം പിടിച്ചുനിന്നത് കൊല്ലം പാര്‍ലമെന്റ് സീറ്റിലൂടെയാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം അഭിമാനിക്കാന്‍ പറ്റിയ വിജയങ്ങളൊന്നും പാര്‍ട്ടിയുടെ കണക്കുപുസ്തകത്തിലില്ല. ആര്‍.എസ്.പി മുന്നണി മാറിയെത്തിയ ശേഷം നടന്ന 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ന്നടിയുകയായിരുന്നു. കൊല്ലത്ത് ആകെയുണ്ടായിരുന്ന മൂന്ന് നിയമസഭാ സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തു.
പാര്‍ട്ടിയുടെ തട്ടകമായിരുന്ന കുന്നത്തൂരാകട്ടെ ആര്‍.എസ്.പിയില്‍ നിന്ന് വിഘടിച്ച് രൂപംകൊണ്ട ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ കൈയിലാണ്. പാര്‍ട്ടിയുടെ ഈറ്റില്ലമായ ചവറയില്‍ മുന്‍ ആര്‍.എസ്.പി നേതാവായിരുന്ന, അടുത്തിടെ സി.പി.എമ്മില്‍ അംഗത്വമെടുത്ത എന്‍. വിജയന്‍പിള്ളയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ മണ്ഡലമായ ഇരവിപുരത്ത് നിന്ന് സി.പി.എം നേതാവ് എം. നൗഷാദും നിയമസഭാംഗങ്ങളാണ്.
കൊല്ലം നിയമസഭാ മണ്ഡലം ആര്‍.എസ്.പിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് സി.പി.എം കൈവശപ്പെടുത്തിയിരുന്നു. കേരള നിയമസഭയില്‍ നിലവില്‍ ഒദ്യോഗിക ആര്‍.എസ്.പിക്ക് അംഗങ്ങളില്ല. രാജ്യത്ത് സി.പി.എമ്മും ആര്‍.എസ്.പിയും ഏറ്റുമുട്ടുന്ന ഏക മണ്ഡലമാണ് കൊല്ലം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചക്കിടയിലാണ് ആര്‍.എസ്.പി മുന്നണിമാറിയത്. തുടര്‍ന്ന് യു.ഡി.എഫ് ടിക്കറ്റില്‍ മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ സി.പി.എം പി.ബി അംഗം എം.എ ബേബിയെ പരാജയപ്പെടുത്തുകയായിരുന്നു.
ബേബിയുടെ പരാജയത്തില്‍ നിന്നേറ്റ ആഘാതത്തില്‍ നിന്ന് സി.പി.എം ഇനിയും മുക്തരായിട്ടില്ല. ആര്‍.എസ്.പിയെ ഏതുവിധേനെയും അടിതെറ്റിക്കാനുള്ള അടവുകളാണ് ഇടതുമുന്നണി പയറ്റുന്നത്. ധനമന്ത്രി തോമസ് ഐസക്കിനാണ് കൊല്ലത്ത് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ മേല്‍നോട്ടത്തിലാണ് ഓരോ പ്രവര്‍ത്തനവും. എന്നാല്‍, സി.പി.എമ്മിന്റെ ഓരോ നീക്കത്തിനും അതേ നാണയത്തില്‍ പ്രതിരോധം തീര്‍ക്കുന്ന ആര്‍.എസ്.പിയും യു.ഡി.എഫും കരുതലോടെയാണ് നീങ്ങുന്നത്. കൊല്ലം മണ്ഡലം ഉണ്ടായ കാലംമുതല്‍ മൂന്നു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് ആര്‍.എസ്.പിക്ക് മത്സരത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടിവന്നിട്ടുള്ളത്.
ആര്‍.എസ്.പിക്ക് അടുത്ത പഞ്ചായത്ത്, നിയസമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കൊല്ലത്തെ വിജയം അനിവാര്യമാണ്.
മുന്‍മന്ത്രിയും ആര്‍.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗവുമായ ഷിബു ബേബിജോണിനാണ് തെരഞ്ഞെടുപ്പിന്റെ ചുമതല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2024ലെ പ്രധാന കേരള വാര്‍ത്തകള്‍

Kerala
  •  19 days ago
No Image

2024ലെ പ്രധാന ദേശീയ വാര്‍ത്തകള്‍

National
  •  19 days ago
No Image

പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 16 ഭേദഗതി ചെയ്ത് കുവൈത്ത്

Kuwait
  •  19 days ago
No Image

2024ലെ പ്രധാന വിദേശ വാര്‍ത്തകള്‍

International
  •  19 days ago
No Image

മറക്കാനാവാത്ത 2024 ; കേരളത്തെ പിടിച്ചുകുലുക്കിയ എഡിഎമ്മിന്റെ മരണം

Kerala
  •  19 days ago
No Image

സഊദി അറേബ്യ: താഇഫിലെ അല്‍ഹദ റോഡ് 2025 ജനുവരി 1 മുതല്‍ താല്‍കാലികമായി അടച്ചിടും

Saudi-arabia
  •  19 days ago
No Image

തൃശൂരിൽ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

Kerala
  •  19 days ago
No Image

2024ലെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

latest
  •  19 days ago
No Image

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; തോംസണ്‍ ജോസ് തിരുവന്തപുരം കമ്മീഷണര്‍; കെ സേതുരാമന്‍ അക്കാദമി ഡയറക്ടര്‍

Kerala
  •  19 days ago
No Image

അവസാനംവരെ കട്ടക്കു നിന്നെങ്കിലും ഒടുവില്‍ കേരളത്തിന് അടിപതറി; മറ്റൊരു ടീമിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരത്തില്‍ ബംഗാള്‍

Football
  •  19 days ago