വഴിയാത്രക്കാര്‍ക്ക് കുടിവെള്ളമൊരുക്കി ഒരു കുടുംബം
ചങ്ങനാശ്ശേരി: വഴിയാത്രക്കാര്‍ക്ക് കുടിവെള്ളമൊരുക്കി ഒരു കുടുംബം. പൊരിയുന്ന വേനലില്‍ ദാഹിച്ചെത്തുന്നവര്ക്കായി വീടിനു മുന്പിലെ റോഡില്‍ വാട്ടര്‍ കൂളര്‍ സ്ഥാപിച്ചിരിക്കുകയാണ് മുക്കാടന്‍ കുടുംബം.
നഗരത്തില്‍ അല്‍ഫോന്‍സാ റോഡിലാണ് കൂളര്‍ സ്ഥാപിച്ചിരിക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് കൂളറില്‍ നിന്ന് വെളളം കുടിക്കാനായി എത്തുന്നത്. വെയില് ചൂട് കൂടിയതോടെ കൂളറിനു സമീപം വന്‍തിരക്കാണ് അനുഭവപ്പെടാറ്.
പൊതു ടാപ്പുകള്‍ ഇല്ലാത്തതിനാല്‍ നഗരത്തിലെത്തുന്ന ഓരോരുത്തരും ദാഹമകറ്റാന്‍ കയ്യിലെ പണം ചിലവാക്കണം. ചായയേക്കാള്‍ ഇരട്ടി തുകയാണ് നാരങ്ങാവെളളമടക്കമുള്ള ശീതള പാനീയങ്ങള്‍ക്ക്. സാധാരണക്കാര്‍ക്ക് ദാഹമകറ്റാനായി കുറഞ്ഞത് 50 രൂപയെങ്കിലും ചിലവിടേണ്ടി വരും .നഗരത്തിലെത്തുന്ന സാധാരണക്കാര്‍ക്കായി കുടുംബം ഒരുക്കിയ ഈ സേവനം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."