HOME
DETAILS

ഫോര്‍മലിന്‍ പരിശോധന കര്‍ശനമായി; കരിമീന്‍ വരവ് നിലച്ചു

  
backup
July 08, 2018 | 8:24 AM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d



മണ്ണഞ്ചേരി: ഫോര്‍മലിന്‍ പരിശോധന കര്‍ശനമായതോടെ ജില്ലയില്‍ എത്തിയിരുന്ന കരിമീന്റെ വരവും പൂര്‍ണമായും നിലച്ചു. ഇതര സംഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ആയിരക്കണക്കിന് ടണ്‍ കടല്‍ മത്സ്യങ്ങളുടെ വരവ് നിലച്ചതിന് പിന്നാലെയാണ് കായല്‍ മത്സ്യത്തിന്റെ വരവും അവസാനിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് കിലോഗ്രാം കരിമീനുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഏജന്‍സികള്‍ വഴി ആലപ്പുഴയിലെ വിപണിയിലെത്തിയിരുന്നത്.
ആലപ്പുഴ,ചേര്‍ത്തല,കായംകുളം റെയില്‍വേ സ്റ്റേഷനുകളിലാണ് ഇവയില്‍ ഭൂരിഭാഗം മത്സ്യങ്ങളുടേയും വിപണനകേന്ദ്രമായി വര്‍ത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള മീന്‍ വരവ് നിലച്ചതെന്നാണ് കരുതുന്നത്. ഹോട്ടലുകളിലും വഞ്ചിവീടുകളിലും വിവാഹ - വിനോദ സല്‍ക്കാരങ്ങളിലും ജില്ലയില്‍ കരിമീന് നല്ല പ്രിയമാണുള്ളത്.ഇത് മുതലാക്കിയാണ് ഇതര സംസ്ഥാന കരിമീന്‍ വില്‍പ്പന ജില്ലയില്‍ സജീവമായത്.
കേരളത്തിലെ കായലുകളില്‍ നിന്നും ലഭിക്കുന്ന രുചികരമായ കരിമീനുകള്‍ക്ക് നല്ല വിലയായതാണ് അന്യസംസ്ഥാനത്തെ കരിമീനുകളെ വ്യാപാരികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യങ്ങള്‍ മാസങ്ങളോളം അഴുകാതിരിക്കാന്‍ വന്‍കിട വ്യാപാരികള്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയതാണ് സംസ്ഥാനത്ത് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനമാക്കിയത്.
ജില്ലയില്‍ ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇതുവരെ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടില്ല. ഇതിന്റെ പരിശോധനയ്ക്കായുള്ള കിറ്റ് ആലപ്പുഴയില്‍ ഇതുവരെ എത്തിയിട്ടില്ല. കേരളത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനകളിലൂടെ ഫോര്‍മലിന്‍ സാന്നിദ്ധ്യം മത്സ്യത്തില്‍ കണ്ടെത്തിയതോടെ ജില്ലയില്‍ പകുതിയിലേറെ മീന്‍ വില്‍പ്പനയില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ നിലവിലെ മീന്‍വിപണിയില്‍ ചെറുമത്സ്യങ്ങള്‍ക്കാണ് പ്രിയം.
കടല്‍ ശാന്തമാകുന്ന ദിനങ്ങളില്‍ നൂറുകണക്കിന് പൊന്തുവള്ളങ്ങള്‍ ആണ് തീരത്ത് മത്സ്യബന്ധനത്തിനിറങ്ങുന്നത്. വല നിറയെ ചെറുമീനുകള്‍ ലഭിക്കുന്നതിനല്‍ വല കുടയുന്നിടത്തുതന്നെ പൂര്‍ണ്ണമായ വില്‍പ്പനയും നടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  14 days ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  14 days ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  14 days ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  14 days ago
No Image

ഓഫിസ് വിവാദം: സഹോദരനോടെന്ന പോലെയാണ് അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ, പ്രശാന്തിനെ ഓഫിസിലെത്തി കണ്ടു 

Kerala
  •  14 days ago
No Image

ബുള്‍ഡോസര്‍ രാജ് പോലെ വേറൊരു മാതൃക; പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും വി.കെ പ്രശാന്ത്

Kerala
  •  14 days ago
No Image

നാടിനെ കണ്ണീരിലാഴ്ത്തി സുഹാന്റെ വിയോഗം; കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പുവരുത്തും- മന്ത്രി ശിവന്‍കുട്ടി

Kerala
  •  14 days ago
No Image

കണ്ടത് കുളിക്കാന്‍ വന്നവര്‍, കുട്ടി കുളത്തില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം; സുഹാന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  14 days ago
No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  14 days ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  14 days ago