HOME
DETAILS
MAL
മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്ന് ഐ.എം.എ
backup
July 01 2020 | 05:07 AM
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സാമൂഹിക വ്യാപനം ഉണ്ടെന്നും സര്‍ക്കാര്‍ - സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തണമെന്നും ഐ.എം.എ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
പതിനാലു ദിവസത്തെ റൂം ക്വാറന്റൈന്‍ കഴിഞ്ഞാല്‍ ആന്റി ബോഡി ടെസ്റ്റ് നടത്തണമെന്നും ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ് നടത്തണമെന്നും ഐ.എം.എ കത്തില്‍ ആവശ്യപ്പെടുന്നു. സ്വകാര്യ മേഖലയില്‍ കൂടി കൊവിഡ് ചികിത്സ ലഭ്യമാക്കണമെന്നും കാരുണ്യ പദ്ധതിയില്‍ കൊവിഡ് ചികിത്സ കൂടി ഉറപ്പാക്കണമെന്നും ഐ.എം.എ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."