ഒന്നര മാസത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നു
ജിദ്ദ: കമ്പനി ആനുകൂല്യങ്ങള്‍ ലഭിക്കാതായതോടെ ഒന്നര മാസത്തെ അനിശ്ചിതാവസ്ഥയ്ക്ക് ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ നടപടിയായി. കൊല്ലം മാങ്ങാട് സ്വദേശി ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹമാണ് നാട്ടിലെത്തിക്കുന്നത്.
കമ്പനി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ചതോടെയാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടിയായത്.
ദമ്മാം അല്ഖോബരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി ആല്‍ബര്‍ട്ട്.
മരിക്കുന്ന സമയത്ത് പതിമൂന്ന് മാസത്തെ ശമ്പള കുടിശികയും, 28 വര്‍ഷത്തെ സര്‍വീസ് തുകയും ഉള്‍പ്പെടെ 79000 റിയാലാണ് ആന്റണി അല്‍ബേര്‍ട്ടിന് ലഭിക്കാനുണ്ടായിരുന്നത്. ഈ തുക കഴിഞ്ഞ ദിവസം കമ്പനി എംബസ്സിയുടെ എക്കൗണ്ടില്‍ നിക്ഷേപിച്ചു. ഇതോടെ തുടര്‍ നടപടികള്‍ ആരംഭിച്ചു. സഊദി ചട്ടമനുസരിച്ച് മരിച്ചയാളുടെ എല്ലാ ബാധ്യതകളും കമ്പനി കൊടുത്തു തീര്‍ത്താലേ മൃതദേഹത്തിന് എക്സിറ്റ് ലഭ്യമാകുകയുള്ളൂ.
മൃതദേഹം നാട്ടില്‍ അയക്കുന്നത് നീണ്ടതോടെ അല്‍ബര്‍ട്ടിന്റെ സഹോദരന് നാട്ടിലെയും എംബസിയിലെയും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് നടപടികള്‍ വേഗത്തിലാക്കാന്‍ കാരണമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."