HOME
DETAILS
MAL
മാസ്ക് ധരിക്കാത്ത 5373 സംഭവങ്ങളില്‍ കേസെടുത്തു
backup
July 01 2020 | 13:07 PM
തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 5373 കേസുകള്‍ ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി. നിരീക്ഷണം ലംഘിച്ച 15 പേര്‍ക്കെതിരെ കേസെടുത്തു. ട്രെയിനില്‍ വരുന്നവര്‍ നിരീക്ഷണം ഒഴിവാക്കാന്‍ ശ്രമിക്കുന്നു. നല്ല ജാഗ്രതയോടെ ഇത് തടയും. പൊതു ഓഫീസുകള്‍ അണുവിമുക്തമാക്കാന്‍ കുടുംബശ്രീ സേവനം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെലിമെഡിസിന്‍ ഈ ഘട്ടത്തില്‍ വലിയ ആശ്വാസമായി. അത് പ്രാദേശിക തലത്തിലും വ്യാപിപ്പിക്കും. എല്ലായിടത്തും സൗകര്യം വേണം. സ്വകാര്യ ആശുപത്രികളെ ഇതിന്റെ ഭാഗമാക്കും. കൊവിഡ് പ്രതിരോധം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ്. ഈ അനുഭവം സ്വകാര്യ ആശുപത്രികളില്‍ കൂടി പങ്കുവയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."