വേദം ആരുടേയും കുത്തകയല്ല: എ.സി മൊയ്തീന്
വടക്കാഞ്ചേരി: വേദം ആരുടേയും കുത്തകയല്ലെന്നും അറിവാണെന്നും അത് പ്രാപ്യമാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്. വി.കെ നാരായണ ഭട്ടതിരി സ്മാരക ട്രസ്റ്റും വടക്കാഞ്ചേരി കേരളവര്‍മ പൊതുവായനശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയ വി.കെ നാരായണ ഭട്ടതിരി പുരസ്ക്കാരം വേദ പണ്ഡിതന് അഗ്നി ശര്‍മന്‍ നമ്പൂതിരിക്ക് സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുണ്ടന്നൂര്‍ തൃക്കണപതിയാരത്തുള്ള നാരായണമംഗലത്ത് മനയില്‍ നടന്ന ചടങ്ങില്‍ കേരളവര്‍മ വായനശാലാ പ്രസിഡന്റ് വി. മുരളി അധ്യക്ഷനായി.
വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍, ടി. ശങ്കരനാരായണന്, പി. ഭാഗ്യലക്ഷ്മി അമ്മ, റഷീദ് പാറയ്ക്കല്‍, കെ.എസ് അബ്ദുള്‍ റഹ്മാന്, അജിത് കുമാര്‍ മല്ലയ്യ, ജോണ്സണ് പോണല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."