HOME
DETAILS

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് 2,500 റിയാല്‍ പിഴ

  
backup
July 02, 2020 | 1:48 AM

%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d-%e0%b4%a7%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4

 


ജിദ്ദ: സഊദിയില്‍ ചായ വാങ്ങാന്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ മലയാളിക്ക് 2,500 റിയാല്‍ പിഴ. കൂടാതെ എട്ടു മണിക്കൂര്‍ പൊലിസ് കസ്റ്റഡിയിലും കഴിയേണ്ടി വന്നു. ജോലി ആവശ്യാര്‍ഥം ദമാമില്‍ നിന്ന് റിയാദിലെത്തിയതായിരുന്നു ഇയാള്‍. സ്വയം കാറോടിച്ച് വന്നതിനാല്‍ ക്ഷീണം മാറ്റാനായി വാഹനം റോഡരികില്‍ നിര്‍ത്തി അടുത്തുള്ള ബൂഫിയയില്‍ ചായ വാങ്ങാനായി പോയി.
എന്നാല്‍ ധരിച്ചിരുന്ന മാസ്‌ക് കാറില്‍ അഴിച്ചുവച്ചായിരുന്നു ഇയാള്‍ ബൂഫിയയില്‍ എത്തിയത്. യാദൃശ്ചികമായി ആ സമയം അവിടെ എത്തിയ പൊലിസ് ഇദ്ദേഹത്തെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ പിടികൂടി. പൊലിസ് സ്‌റ്റേഷനില്‍ എത്തിച്ച മലയാളിയെ മെഡിക്കല്‍ പരിശോധന നടത്തുകയും എട്ടു മണിക്കൂര്‍ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തു.
ഈ സമയം പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഉപദേശങ്ങളും ഇദ്ദേഹത്തിനു പോലിസുകാര്‍ നല്‍കി. തുടര്‍ന്ന് മാസ്‌ക് ധരിക്കാത്തതിനു 1,000 റിയാലും അദ്ദേഹത്തിന്റെ കാര്‍ പൊലിസ് സ്‌റ്റേഷനില്‍ എത്തിക്കേണ്ടി വന്നതിനു 1,500 റിയാലും ചേര്‍ത്ത് പിഴ ചുമത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago