വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ മസ്ജിദുകള്‍ ഒരുങ്ങുന്നു
കാസര്‍കോട്: വിശുദ്ധ മാസമായ റമദാനെ വരവേല്‍ക്കാന്‍ ജില്ലയിലെ മസ്ജിദുകള്‍ ഒരുങ്ങി തുടങ്ങി. മസ്ജിദുകള്‍ നവീകരിച്ചും പെയിന്റടിച്ചും വൃത്തിയാക്കി വരുന്ന കാഴ്ചകളാണ് നാടെങ്ങും.
പുണ്യങ്ങളുടെ പൂക്കാലമായ റമദാന്‍ കടന്നു വരാന്‍ ഇനി ഒരു മാസം മാത്രമാണ് ബാക്കിയുള്ളത്. ഇത്തണയുള്ള കനത്ത ചൂടും കൂടി കണക്കിലെടുത്ത് മസ്ജിദുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഭരണസമിതികള്‍. മറ്റു ദിനങ്ങളെ അപേക്ഷിച്ച് റമദാന്‍ മാസങ്ങളിലെ ദിനങ്ങളില്‍ എല്ലാ സമയങ്ങളിലും കൂടുതല്‍ ആളുകള്‍ മസ്ജിദുകളില്‍ പ്രാര്‍ഥനകള്‍ക്ക് എത്തുന്നതും റമദാന്‍ വ്രതം മുറിക്കുന്നതിന് വേണ്ടി മസ്ജിദുകളില്‍ എത്തുന്നതും യാത്രക്കാരായവര്‍ മസ്ജിദുകളെ ആശ്രയിക്കുന്നതും പതിവാണ്.
ഇതേ തുടര്‍ന്നാണ് നഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള മസ്ജിദുകളില്‍ കൂടുതല്‍ ആളുകള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്താനും പരമാവധി സ്ഥലങ്ങള്‍ വിശുദ്ധ മാസത്തില്‍ മസ്ജിദുകളില്‍ എത്തുന്നവര്‍ക്ക് ഉപകാരപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ചൂടുകുറച്ചു കൊണ്ടുവരാനുണ്ടണ്ടണ്ടള്ള സംവിധാനങ്ങള്‍ക്ക് പ്രത്യേകശ്രദ്ധ ണ്ടെകണ്ടാണ്ടടണ്ടുണ്ടത്തണ്ടുണ്ടണ്ടെകണ്ടാണ്ടണ്ടണ്ടുണ്ടള്ള മുന്നൊരുക്കങ്ങളാണ് മസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."