സൈബര്‍ പാര്‍ക്കില്‍ ഹാക്കത്തോണിന് തുടക്കം
കോഴിക്കോട്: സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാനും മലബാറിലെ ഐ.ടി വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കാനുമായി നാസ്കോമിന്റെ സഹകരണത്തോടെ കോഴിക്കോട് സൈബര്‍ പാര്‍ക്ക് സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഹാക്കത്തോണിന് തുടക്കമായി. 24 ടീമുകളാണ് ഹാക്കത്തോണില്‍ മാറ്റുരയ്ക്കുന്നത്. 'നാസ്കോം 10,000 സ്റ്റാര്‍ട്ടപ്പ്സ് ', കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, ഇ ആന്‍ഡ് വൈ, കാലിക്കറ്റ് ഫോറം ഫോര്‍ ഐ.ടി എന്നിവയുടെ സഹകരണത്തോടെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സൈബര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കേരള സ്റ്റേറ്റ് ഐ.ടി മിഷന് ഡയരക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല ഉദ്ഘാടനം ചെയ്തു. സൈബര്‍ പാര്‍ക്ക് സി.ഇ.ഒ ആര്. അജിത്കുമാര്‍, നാസ്കോം ഡയരക്ടര്‍ അശോക് മാദരവള്ളി സംസാരിച്ചു. ഇന്നു വൈകിട്ട് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ മുഖ്യാതിഥികളായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."