എം.വി.ആറിനെ കൊലയാളി എന്നു വിളിക്കാമെങ്കില്‍ ജയരാജനെ വിളിക്കുന്നതിലെന്താണ് തെറ്റ്: സി.പി ജോണ്‍
കണ്ണപുരം: എം.വി.ആറിനെ കൊലയാളി രാഘവനെന്ന് പാര്‍ട്ടി പത്രത്തിനെഴുതാമെങ്കില് കെ.കെ.രമയ്ക്ക് പി.ജയരാജനെ കൊലയാളിയെന്നു വിളിക്കുന്നതിലെന്താണ് തെറ്റെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. അതുകൊണ്ട് ഞാന്‍ പി. ജയരാജനെ കൊലയാളി എന്നു വിളിക്കുകയാണെന്നും എനിക്കെതിരേ കേസെടുക്കാന്‍ ഞാന്‍ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ മനോഭാവമുള്ള കമ്യൂണിസം ഇവിടെ നിലനില്ക്കണമെങ്കില് വഴിവിട്ട ഇന്നത്തെ പാര്‍ട്ടി നേതൃത്വം പരാജയപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടനപത്രിക യഥാര്‍ത്ഥ ഇടതുപക്ഷ വശമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് രാജേഷ് പാലങ്ങാട്ട് അധ്യക്ഷനായി. എം.പി ഉണ്ണികൃഷ്ണന്, സുധീഷ് കടന്നപ്പള്ളി, സി.എ അജീര്‍, സി. പി റഷീദ്, അഡ്വ.കെ. ബ്രിജേഷ് കുമാര്‍, അഡ്വ. ടി. മനോജ് കുമാര്‍, പി. രാജന്, കാപ്പാടന്‍ ശശിധരന്, പി.ഒ മുരളീധരന്, പി.എല്‍ ബേബി, പി.പി കരുണാകരന്, അജിത്ത് മാട്ടൂല്‍, വി.വി രവീന്ദ്രന്, പി.കെ സുധാകരന്, ഷാജി കാവുങ്കല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."