ജുന്നാ സാധു സഹായ സമിതി കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു
തളിപ്പറമ്പ് : ആലക്കാട് തളിപ്പറമ്പ് ജുന്നാ സാധു സഹായ സമിതി യുടെ നേതൃത്വത്തില്‍ നിര്‍മിച്ച കുഴല്‍ കിണറിന്റെ സമര്‍പ്പണം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ആലക്കാട് പത്താംകുന്ന് കോളനിയിലാണ് തളിപ്പറമ്പ് ജുന്നാ സാധു സഹായ സമിതി യുടെ നേതൃത്വത്തില്‍ കുഴല്‍ക്കിണറും ടാങ്കും നിര്‍മ്മിച്ചു നല്‍കിയത്. മഴക്കാലം അവസാനിച്ച് ഏറെ കഴിയുന്നതിന് മുന്‍പ് തന്നെ വെളളത്തിന് ക്ഷാമം അനുഭവപ്പെടുന്ന പ്രദേശമായ ഇവിടെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയിലാണ് കുടിവെളള പദ്ധതി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കിണറിനും ടാങ്കിനുമായി ഒരുലക്ഷത്തി മുപ്പതിനായിരത്തോളം രൂപയാണ് തളിപ്പറമ്പ് ജുന്നാ സാധു സഹായ സമിതി ചെലവഴിച്ചത്. പ്രദേശവാസിയായ അത്താളത്ത് ജാനകി സൗജന്യമായി നല്കിയ സ്ഥലത്താണ് കുഴല്‍ക്കിണര്‍ നിര്‍മ്മിച്ച് മോട്ടോര്‍ സ്ഥാപിച്ചത്. ഇവിടെ നിന്നും ്അല്പം മാറി റോഡരികില്‍ ഹസ്സന്, കല്ല്യാണി എന്നിവര്‍ വിട്ടു നല്കിയ സ്ഥലത്താണ് വെളളം വിതരണം ചെയ്യുന്നതിനുളള ടാങ്ക് സ്ഥാപിച്ചത്. ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കുടിവെളള പദ്ധതി നാടിന് സമര്‍പ്പിച്ചു. തളിപ്പറമ്പ് ജുന്നാ സാധു സഹായ സമിതി നിര്‍മിച്ചു നല്കുന്ന പതിമൂന്നാമത്തെ കുടിവെളള പദ്ധതിയാണ് ആലക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തത്. രണ്ടായിരത്തിപതിനാലില്‍ പ്രവര്‍ത്തനമാരംഭിച്ച ജുന്നാ സാധു സഹായ സമിതി ഇതിനകം തന്നെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി സാന്ത്വന പ്രവര്‍ത്തന രംഗത്ത് സജീവമാണ്. ജുന്നാ സാധു സഹായ സമിതി പ്രസിഡന്റ് അഷറഫ് ഇച്ചൂട്ടി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പര്‍ ജംഷീര്‍ ആലക്കാട്, കുത്തൂര്‍ കൃഷ്ണന്, സി. ഇബ്രാഹിം, എ.പി ഇബ്രാഹിം, ജാസിര്‍ തങ്ങല്, ഷമീം ലൈം, ജാഫര്‍ ബദരിയ, മിഖ്ദാദ് ചപ്പന്‍, എ. മനോജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."