HOME
DETAILS
MAL
സ്ഫോടനം ബോംബ് നിര്‍മാണത്തിന്റെ തെളിവ്: പാച്ചേനി
backup
April 04 2019 | 05:04 AM
കണ്ണൂര്‍: തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം ബോംബ് നിര്‍മാണം നടത്തുകയാണെന്നും ഇതിന്റെ മുന്നോരുക്കമായി സി.പി.എം ആയുധശേഖരം നടത്തിയതിന്റെ തെളിവാണ് മട്ടന്നൂര്‍ പരിയാരത്ത് സി.പി.എം ഗ്രാമത്തില്‍ നടന്ന ബോംബ് സ്ഫോടനമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി. പരാജയഭീതി പൂണ്ട സി.പി.എം നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാപകമായി ബോംബുകളും ആയുധങ്ങളും ശേഖരിച്ചിട്ടുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നുവെന്നതിന്റെ തെളിവാണ് ബോംബ് പൊട്ടി പിഞ്ചു വിദ്യാര്‍ഥിക്കു ഗുരുതരമായി പരുക്കേല്‍ക്കാനിടയായ സംഭവം. ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പൊലിസിലെ സ്പെഷല്‍ ടീമിനെ ഉപയോഗിച്ച് പരിശോധന നടത്തണം. സംസ്ഥാന പൊലിസ് ചീഫ് ജില്ലയില്‍ അടിയന്തിരമായും സന്ദര്‍ശനം നടത്തണമെന്നും പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."