കര്‍ക്കിടകം പിറന്നു; ഇനി രാമായണ ശീലുകളുടെ നാളുകള്‍
കോഴിക്കോട്: കര്‍ക്കിടകം പിറന്നതോടെ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഇനി രാമായണ പാരായണത്തിന്റെ നാളുകള്‍. കര്‍ക്കടകത്തില്‍ രാമായണം വായിക്കുന്നതും കേള്‍ക്കുന്നതും പുണ്യമായാണ് ഹൈന്ദവ വിശ്വാസം. സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനുള്ള ഒരുക്കം കൂടിയാണിത്.
വ്രതവിശുദ്ധിയോടെയാണ് ക്ഷേത്രങ്ങളിലും വീടുകളിലും രാമായണം വായിക്കുക. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഇതില്‍ പങ്കാളികളാകും. കര്‍ക്കടക മാസത്തില്‍ ശ്രീഭഗവതിയെ ഭവനത്തിലേക്കു വരവേല്‍ക്കുന്ന അനുഷ്ഠാനവും നിലവിലുണ്ട്.
മിക്ക ക്ഷേത്രങ്ങളിലും രാമായണ മാസം മഹോത്സവമായാണ് കൊണ്ടാടുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞദിവസം തന്നെ പൂര്‍ത്തിയായിരുന്നു. ക്ഷേത്രങ്ങളില്‍ ഇതോടനുബന്ധിച്ച വഴിപാടുകളും പൂജകളും നടക്കും. കോഴിക്കോട്ടെ പ്രധാന ക്ഷേത്രമായ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഒരു മാസക്കാലം കെ.കെ ചിത്തരഞ്ജിതന്‍ രാമായണ പാരായണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."