HOME
DETAILS
MAL
ജില്ലാ പൊലിസ് മേധാവിയുടെ നടപടി ദൗര്‍ഭാഗ്യകരം: കെ സുരേന്ദ്രന്
backup
July 15 2016 | 20:07 PM
കണ്ണൂര്‍: പയ്യന്നൂരില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്നു നടത്താന്‍ തീരുമാനിച്ച ശാന്തിയാത്രയ്ക്കും സമാധാന സദസിനും അനുമതി നിഷേധിച്ച ജില്ലാ പൊലിസ് മേധാവിയുടെ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. വ്യവസ്ഥകളെല്ലാം പരാമര്‍ശിച്ചാണ് എസ്.പിക്ക് അപേക്ഷ നല്‍കിയിരുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേരിട്ടുള്ള ഇടപെടല്‍ എസ്.പിയുടെ തീരുമാനത്തിന് പിന്നിലുണ്ട്. കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങളായിട്ടും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ല. പയ്യന്നൂരില്‍ സമാധാനാന്തരീക്ഷം പുന:സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടിടപെട്ട് സര്‍വകക്ഷി സമാധാന യോഗം വിളിച്ചു ചേര്‍ക്കണമെന്നും കെ സുരേന്ദ്രന് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."